21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍.

November 17
14:22
2023
ബംഗളൂരു -കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ 21കാരിയായ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തായ എഞ്ചീനീയറിംഗ് വിദ്യാര്‍ത്ഥി പിടിയില്‍. സുചിത്രയെ കൊലപ്പെടുത്തിയ കേസില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ തേജസിനെയാണ് ഒരേ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികളായ തേജസും സുഹൃത്തും തമ്മില്‍ വളരെ അടുത്ത സൗഹൃദമായിരുന്നുവെന്ന് പോലീസ് പറയുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. സംഭവദിവസം വഴക്കിട്ടതോടെ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തേജസ് തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
There are no comments at the moment, do you want to add one?
Write a comment