കൊട്ടാരക്കര ഫിലിം സൊസൈറ്റി ഡോക്കുമെന്ററി – ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2024 ലോഗോ പ്രദർശനം നഗരസഭ ചെയർമാൻ എസ് ആർ രമേശ് നിർവഹിച്ചു.

കഴിഞ്ഞ 46 വർഷമായി കൊട്ടാരക്കരയിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫിലിം സൊസൈറ്റി 2024 ജനുവരി 12, 13, 14 തീയതികളിൽ ഷോർട്ട് ഫിലിം – ഡോക്കുമെന്ററി ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് മത്സരത്തിലേക്ക് 10 മിനിറ്റു മുതൽ 30 മിനിറ്റു വരെയുള്ള എൻട്രികളാണ് അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയ്യതി 2023 നവംബർ 30 ആണ്.
ഏറ്റവും മികച്ച ഡോക്കുമെന്ററിക്കും ഷോർട്ട് ഫിലിമിനും 25,000 രൂപ വീതവും സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ, നടൻ, നടി എന്നിവർക്കു 10,000 രൂപയും മെമ്മന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു. പ്രശസ്ത സംവിധായകരും സംസ്ഥാന ദേശീയ ജൂറി മെമ്പർമാരും എഴുത്തുകാരുമായ ആർ.ശരത്, വിജയകൃഷ്ണൻ, രഞ്ജി ലാൽ ദാമോദരൻ എന്നിവരടങ്ങിയ ജൂറി യാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. എൻട്രികൾ പെൻ ഡ്രൈവിലോ, ഇമെയിൽ വഴിയോ അയക്കുക e-mail: [email protected]. വിശദ വിവരങ്ങൾക്കു പല്ലിശ്ശേരി ഫെസ്റ്റിവൽ ഡയറക്ടർ , കൊട്ടാരക്കര 98464 500 22. പത്ര സമ്മേളനത്തിൽ അനിൽകുമാർ അമ്പലക്കര (ചെയർമാൻ സംഘാടക സമിതി ), സി.മുരളീധരൻ പിള്ള (ജനറൽ കൺവീനർ), പല്ലിശ്ശേരി (ഫെസ്റ്റിവൽ ഡയറക്ടർ),അശ്വിനികുമാർ (സെക്രട്ടറി) എന്നിവർ പങ്കെടുത്തു.