കൊട്ടാരക്കര : എഴുകോൺ എക്സൈസ് സംഘം നെടുമൺകാവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ പൂർണ്ണ വളർച്ച എത്താറായ ഗഞ്ചാവ് ചെടി കണ്ടെത്തി. നെടുമൺകാവ് ബീവറേജസ് ഭാഗത്തു നിന്നും ഓടനാവട്ടം പോകുന്ന റോഡിൽ സ്വകാര്യ ടെക്സ്റ്റൈലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് ഗഞ്ചാവ് ചെടി കണ്ടെത്തിയത്.
എഴുകോൺ എക്സൈസ് ഇൻസ്പെക്ടർ ജി പോൾസനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കണ്ടെടുത്ത ഗഞ്ചാവ് ചെടിക്ക് ഉദ്ദേശം 92 സെന്റീമീറ്റർ ഓളം വലിപ്പം വെച്ചിട്ടുണ്ട് പ്രതിയെ കുറിച്ചുള്ള അന്വേഷണം തുടങ്ങിയതായി എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. വിജയകൃഷ്ണൻ, എവേഴ്സൺ ലാസർ, സിദ്ദു, ശ്യാംകുമാർ, നിതിൻ എന്നിവർ അടങ്ങുന്ന സംഘം എക്‌സൈസ് ആണ് പരിശോധനയിൽ ഉണ്ടായിരുന്നത്.