കുന്നിക്കോട് : നിരവധി കേസുകളിൽ പ്രതിയായ വിളക്കുട്ടി ആവണീശ്വരം ചക്കുപാറ പ്ലാo കീഴിൽ ചരുവിള വീട്ടിൽ വിനീത്(28) ബാംഗ്ലൂർ നിന്നും കുന്നിക്കോട് പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. കുന്നിക്കോട് പോലീസ് സ്റ്റേഷനിൽ നിരവധി കേസ്സുകളിൽ പ്രതി ആയിട്ടുള്ളതും രണ്ടു തവണ കാപ്പ ചുമത്തി ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച് 2023 ജൂൺ മാസം പുറത്തിറങ്ങിയ ശേഷം വീണ്ടും സമാന രീതിയിലുള്ള കേസ്സുണ്ടാക്കിയ ശേഷം ഒളിവിൽ കഴിഞ്ഞു വരവേയാണ് ബാoഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നിക്കോട് എസ്.ഐ ഗംഗാപ്രസാദ്, എ.എസ്.ഐ അമീൻ, എസ്.സി.പി.ഒ ബാബുരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ബാംഗ്ലൂരിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
