Asian Metro News

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു.

 Breaking News

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു.

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക് ആരംഭിച്ചു.
October 31
10:13 2023

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വകാര്യ ബസുകളുടെ നേതൃത്വത്തില്‍ നടത്തുന്ന സൂചന പണി മുടക്ക് ആരംഭിച്ചു. 24 മണിക്കൂറാണ് പണിമുടക്ക്. ഇന്നലെ അര്‍ധരാത്രി മുതലായിരുന്നു പണിമുടക്ക് ആരംഭിച്ചത്. പ്രൈവറ്റ് ബസുകളുടെ പെര്‍മിറ്റുകള്‍ നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും പ്രൈവറ്റ് ബസ് ഉടമകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സൂചന പണിമുടക്ക്.

വിഷയങ്ങളില്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍റെ തീരുമാനം. ബസ് വ്യവസായം കൊണ്ട് മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണ്. അതിദരിദ്ര വിദ്യാര്‍ഥികളുടെ സൗജന്യ യാത്ര സംബന്ധിച്ച് ഒരു കൂടിയാലോചനയും സര്‍ക്കാര്‍ നടത്തിയില്ല. ബസില്‍ യാത്ര ചെയ്യുന്നതിൽ 60 ശതമാനം വിദ്യാര്‍ഥികളാണ്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment