കൊല്ലം: കൊല്ലത്ത് ആറാം ക്ലാസ്കാരനെ ട്യൂഷൻ ക്ലാസിലെ അധ്യാപകൻ ക്രൂരമായി മർദിച്ചു. ഹോം വർക്ക് ചെയ്തില്ലെന്നാരോപിച്ചാണ് കുട്ടിയെ മർദ്ദിച്ചത്. അധ്യാപകനായ റിയാസിനെതിരെ കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി.
പട്ടത്താനത്തുള്ള അക്കാദമി ട്യൂഷൻ സെന്ററിൽ വച്ചാണ് ആറാം ക്ലാസ്കാരന് മർദ്ദനമേറ്റത്. ടൂഷൻ സെന്ററിന്റെ നടത്തിപ്പ് കാരനാണ് റിയാസ്. ഇന്നലെ വൈകീട്ടാണ് റിയാസ് വിദ്യാർത്ഥിയെ അടിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കുട്ടികളോട് ഹോം വർക്ക് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഇത് പരിശോധിച്ചു. എന്നാൽ മർദനമേറ്റ വിദ്യാർത്ഥി ഹോം വർക്ക് ചെയ്തെന്ന് കള്ളം പറഞ്ഞെന്നാണ് അധ്യാപകൻ പറയുന്നത്.
ഇതിനെ തുടർന്നാണ് ഇയാൾ കുട്ടിയെ വടി കൊണ്ട് അടിച്ചത്. കുട്ടിയുടെ കാലിലും തുടയിലുമടക്കം അടികൊണ്ട നിരവധി പാടുകളുണ്ട്. വീട്ടിലെത്തിയ കുട്ടി വേദന സഹിക്കാൻ കഴിയാതെ വന്നതോടെയാണ് രക്ഷിതാക്കളോട് പറഞ്ഞത്.
ഇന്നലെ ട്യൂഷന് പോയപ്പോള്‍ ഹോം വര്‍ക്ക് ചെയ്തുവെന്ന് കുട്ടി കള്ളം പറഞ്ഞുവെന്ന് ആരോപിച്ച് വടികൊണ്ട് പലതവണയായി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് എസ് രാജീവന്‍ പറഞ്ഞു. ഒരേ സ്ഥലത്ത് തന്നെ പതിനഞ്ചു തവണയോളം വടികൊണ്ട് അടിച്ചിട്ടുണ്ട്. പ്രാഥമിക കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാതെ കുട്ടി ബുദ്ധിമുട്ടിലാണ്.