ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച വൈകിട്ട് രൂപമെടുത്ത ഹമൂണ്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും.

October 25
09:31
2023
തൊടുപുഴ: ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച വൈകിട്ട് രൂപമെടുത്ത ഹമൂണ്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. തീവ്രചുഴലിക്കാറ്റായി മാറിയ ഹമൂണ്‍ ബംഗാളിലെ ദിംഗയില്‍ നിന്ന് 270 കി.മീ. അകലെയാണ്. വടക്ക്കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ ഖേപ്പുപാറയ്‌ക്കും ചിറ്റഗോങ്ങിനും ഇടയില്‍ ഇന്ന് വൈകിട്ട് കരതൊടും.
കരതൊടുമ്പോള്‍ ചുഴലിക്കാറ്റായി ശക്തി കുറഞ്ഞ് പരമാവധി 85 കി.മീ. വേഗത്തിലാകും. ഇറാന്‍ നല്‍കിയ പേരാണ് ഹമൂണ്‍ എന്നത്. അതേ സമയം അറബിക്കടലില്‍ രൂപമെടുത്ത തേജ് ചുഴലിക്കാറ്റ് യെമനില്‍ കരതൊട്ട് ദുര്‍ബലമായി വരികയാണ്. രാത്രിയില്‍ വിവരം ലഭിക്കുമ്പോള്‍ ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് പുലര്‍ച്ചയോടെ തീവ്രന്യൂനമര്‍ദമായി മാറും.
There are no comments at the moment, do you want to add one?
Write a comment