സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു, വിദ്യാർത്ഥിക്കും അധ്യാപികയ്ക്കും പരിക്ക്

July 08
10:49
2023
ഒറ്റപ്പാലം ;വെള്ളിയാഴ്ച വൈകിട്ട് 3. 30ഓടെയാണ് അപകടം നടന്നത്. ആകെ അഞ്ച് ക്ലാസ് മുറികളുള്ള ദേശബന്ധു എൽപി സ്കൂളിൽ ആകെ 25 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.അധ്യാപിക കുളപ്പുള്ളി സ്വദേശിനി ശ്രീജ, വിദ്യാർത്ഥിയായ പൂക്കാട്ടുകുറിശ്ശി സ്വദേശിയായ ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയത്. . വിദ്യാർഥിക്ക് തലയ്ക്കും കൈക്കും അധ്യാപികയ്ക്ക് തലയിലുമാണ് പരിക്കേറ്റത്. ഇന്റർവെൽ സമയമായതിനാൽമറ്റു കുട്ടികളെല്ലാം ക്ലാസിന് പുറത്തായിരുന്നു. ഉടനെ രണ്ടുപേരെയും ഒറ്റപ്പാലം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
There are no comments at the moment, do you want to add one?
Write a comment