Asian Metro News

അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

 Breaking News

അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
June 30
11:15 2023

രാജുവിന്റെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി 

അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവമാണ് കല്ലമ്പലത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കല്ലമ്പലത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകൾ ശ്രീലക്ഷ്മിയെയും മകൻ ശ്രീഹരിയേയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജയ ആശാവർക്കറാണ്.

മകൾക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്നം കണ്ട ആ അച്ഛന് ഇനിയത് കാണാൻ കഴിയില്ല. വിവാഹപ്പന്തലിലേക്ക് മകൾ എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് അദ്ദേഹം ക്രൂരമായി കൊലചെയ്യപ്പെട്ടു. കല്ലമ്പലം വടശ്ശേരിക്കോണത്ത് രാജുവിനും കുടുംബത്തിനും എതിരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണ്. സന്തോഷം നിറഞ്ഞു നിൽക്കുന്ന വീട്ടിൽ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണ്! പ്രതികൾക്ക് അർഹമായ കടുത്ത ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയിൽ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒഎസ് അംബിക എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment