കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയണം: മന്ത്രി കെ രാജൻ

കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെും പ്രക്യതി സൗഹ്യദ നിർമ്മാണങ്ങൾ ജനകീയമാക്കണമെും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.
തിരുവനന്തപുരം പി ടി പി നഗറിൽ സംസ്ഥാന നിർമ്മിതി കേന്ദ്രം അങ്കണത്തിൽ ബിൽഡിംഗ് ടെക്നോളജി ഇന്നൊവേഷൻ ആന്റ് എക്സിബിഷൻ സെന്ററിന്റെയും മൊബൈൽ മെറ്റീരിയൽ ആന്റ് ടെസ്റ്റിംഗ് ലാബിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിൽ കെട്ടിട നിർമ്മാണ സാമഗ്രികളുടെ അനാവശ്യ പ്രതിസന്ധി സ്യഷ്ടിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്. നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്താത്തതിനാൽ കാലാവധിക്കുമുമ്പ് കെട്ടിടങ്ങൾ ചോർന്നൊലിക്കുന്ന സാഹചര്യമാണ്. കാലാവസ്ഥക്ക് അനുയോജ്യമായ നിർമ്മാണ രീതികൾ അവലംബിക്കേണ്ടത് അനിവാര്യമാണ്. ചടങ്ങിനിടയിൽ മൊബൈൽ മെറ്റീരിയൽ ആന്റ ടെസ്റ്റിംഗ് ലാബിൽ നടത്തിയ ആദ്യ ടെസ്റ്റിന്റെ റിപ്പോർട്ട് മന്ത്രിക്ക് കൈമാറി.
There are no comments at the moment, do you want to add one?
Write a comment