Asian Metro News

കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ രാത്രികാല സേവനത്തിനു എത്തി ബിജെപി പ്രവർത്തകർ : സേവനം തടഞ്ഞു പോലീസ്

 Breaking News

കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ രാത്രികാല സേവനത്തിനു എത്തി ബിജെപി പ്രവർത്തകർ : സേവനം തടഞ്ഞു പോലീസ്

കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ  രാത്രികാല സേവനത്തിനു  എത്തി ബിജെപി പ്രവർത്തകർ : സേവനം തടഞ്ഞു  പോലീസ്
May 16
22:48 2023

കൊട്ടാരക്കര : ലഹരിക്കടിമയായ അക്രമിയുടെ കുത്തേറ്റു യുവഡോക്ടർ മരണപെട്ട കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ രാത്രികാല സേവനത്തിനു എത്തിയ ബിജെപി പ്രവർത്തകരെ പുറത്താക്കി പോലീസ്. കഴിഞ്ഞ ദിവസം 6.30 ഓടെ സെക്യൂരിറ്റി സംവിധാനം കുറവുള്ളത് മൂലം രാത്രികാല സേവനത്തിനും ബിജെപി പ്രവർത്തകർ ആശുപത്രിയിൽ എത്തി.

അത്യാഹിതങ്ങളിൽ വന്ന നിരവധി പേരെ വാഹനങ്ങളിൽ നിന്നും ഇറക്കി സ്ട്രെച്ചറിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചു പ്രവർത്തകർ സജീവമായി. രാത്രി ഏഴരയോടെ ക്രൈം ബ്രാഞ്ച് ഡി വൈ എസ്‌ പി, കൊട്ടാരക്കര സി ഐ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി ബിജെപി പ്രവർത്തകരുടെ സേവനം തടഞ്ഞു പറഞ്ഞു വിടുകയായിരുന്നു.

എന്നാൽ ആശുപത്രി സുപ്രണ്ട് ഉൾപ്പടെയുള്ളവരുടെ അനുമതി വാങ്ങിയിട്ടാണ് തങ്ങൾ എത്തിയതെന്നു ബിജെപി പ്രവർത്തകർ പറഞ്ഞു. പിന്നീട് രാഷ്ട്രീയ സമ്മർദ്ദം മൂലം ആശുപത്രി സുപ്രണ്ട് തന്നെ ബിജെപി പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസിനോട് പറയുകയായിരുന്നു. സംഭവത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധം രേഖപെടുത്തി.

നഗരസഭയുടെ കീഴിൽ ഉള്ള താലൂക് ആശുപത്രിയിൽ നഗരസഭ ചെയർമാന്റെ രാഷ്‌ടീയമാണ് തങ്ങളെ സേവനത്തിൽ നിന്നും തടഞ്ഞതെന്നും. ആശുപത്രിക്ക് വേണ്ടി ഒന്നും ചെയ്യാതെ അനുശോചനം നാടകം നടത്തുകയാണ് . ആവശ്യമായ ജീനക്കാരെ നിയമിക്കാതെ കൈക്കൂലിക്കാരായ ജീവനക്കാരെ നിയമിച്ചിരിക്കുകയാണെന്നും. കൈകൂലി നഷ്ടപ്പെടുമെന്നത് തങ്ങളുടെ സേവനം തടയുന്നത്തിലേക്കു എത്തിയതെന്നു ബിജെപി മണ്ഡലം പ്രസിഡന്റ്‌ അനീഷ് കിഴക്കേക്കര പറഞ്ഞു. സെക്രട്ടറിമാരായ രഞ്ജിത് വിശ്വനാഥ്‌, അരുൺ കാടാംകുളം, സുരേഷ് അമ്പലപ്പുറം, പ്രസാദ് പള്ളിക്കൽ
ഗിരീഷ്കുമാർ രാജശേഖരൻ രാഹുൽ മണികണ്ഠേശ്വരം എന്നിവർ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment