ഇടുക്കി : അരിക്കൊമ്പനെ മയക്ക വെടിവയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും. നിലവിള ശങ്കരപാണ്ഡ്യമെട്ട് എന്ന ഭാഗത്തായിരുന്നു ആനയുള്ളത്. ഇപ്പോൾ കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിൽ നിന്നും താഴേക്ക് ഇറങ്ങിയെന്നാണ് സംശയം. കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.
