പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ വര്‍ഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം നടത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ പ്ലസ് വണ്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ വര്‍ഷാന്ത്യ പരീക്ഷയ്‌ക്കൊപ്പം നടത്താൻ തീരുമാനം.
പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങള്‍ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭാസവകുപ്പ് പുറത്തിറക്കി.
അധ്യയനദിവസങ്ങള്‍ നഷ്ടപ്പെടുത്താതെ ഈ പരീക്ഷകള്‍ എഴുതാനാവുമെന്നും അധ്യാപകര്‍ക്ക് ജോലിഭാരം കുറയുമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. സാധാരണ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പരീക്ഷ നടക്കുന്നത്.
പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഒന്നാം വര്‍ഷത്തെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ വാര്‍ഷികപ്പരീക്ഷയ്‌ക്കൊപ്പം എഴുതാന്‍ അവസരമൊരുക്കുന്നത്. പ്ലസ് ടു പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഉച്ചയ്‌ക്കുശേഷമോ അടുത്ത ദിവസമോ പ്ലസ് വണ്‍ പരീക്ഷ നടത്തിയാല്‍ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് എഴുതുന്നവര്‍ക്ക് സൗകര്യമൊരുക്കാമെന്നാണ് വിലയിരുത്തല്‍.
There are no comments at the moment, do you want to add one?
Write a comment