തിരുവനന്തപുരം∙ വന്ദേഭാരത് എക്സ്പ്രസിന്‍റെ പരീക്ഷണ ഒാട്ടം തുടങ്ങി. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തും. 50 മിനിറ്റില്‍ കൊല്ലത്തെത്തിയ ട്രെയിന്‍ 7.28ന് കോട്ടയത്തെത്തി. രാത്രിയോടെ തിരുവനന്തപുരത്ത് തിരിച്ചെത്തും വിധമാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം ഡിവിഷനിലെ വിവിധ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ട്രെയിനിലുണ്ട്.