പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുവരവറിയിച്ച് കോൺഗ്രസ്

March 02
15:20
2023
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുവരവറിയിച്ച് കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് നടന്ന സാഗർദിഗി മണ്ഡലത്തിൽ 51 വർഷത്തിന് ശേഷം കോൺഗ്രസ് വിജയത്തിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് സ്ഥാനാർഥി ബയ്‌റോൺ ബിശ്വാസ് 14,157 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്. ബിശ്വാസ് ഇതുവരെ 56,203 വോട്ടുകൾ നേടി. തൊട്ടുപിന്നിലുള്ള തൃണമൂൽ കോൺഗ്രസിലെ ദെബാശിഷ് ബാനർജി 42,046 വോട്ടുകളാണ് നേടിയത്. ബി.ജെ.പി സ്ഥാനാർഥിയായ ദിലീപ് സാഹ 18,732 വോട്ടുകൾ നേടി.
There are no comments at the moment, do you want to add one?
Write a comment