ചടയമംഗലത്ത് കെഎസ്ആർടിസി ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് പെൺകുട്ടിയും യുവാവും മരണപ്പെട്ടു.

February 28
18:35
2023
കൊല്ലം : ചടയമംഗലത്ത് കെഎസ്ആർടിസി ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് പെൺകുട്ടിയും യുവാവും മരണപ്പെട്ടു. പുനലൂർ ഐക്കരക്കോണം സ്വദേശി അഭിജിത്ത്(19), പുനലൂർ കാട്ടൂർ സ്വദേശിനി ശിഖ(20) എന്നിവരാണ് മരണപെട്ടത്.
അഭിജിത്ത് പത്തനംതിട്ട മുസ്ലിയാർ കോളേജിൽ ബി ബി എ വിദ്യാർത്ഥിയും, ശിഖ തട്ടത്തുമല വിദ്യ ആർട്സ് ആൻഡ് സയൻസ് ടെക്നോളജിയിലെ രണ്ടാംവർഷ എൻജിനിയറിങ്ങ് വിദ്യാർത്ഥിനിയുമാണ്. ചടയമംഗലം നെട്ടേത്തറയിൽ രാവിലെ 8 മണിയോടെയാണ് സംഭവം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ksrtc ബസ് ഓവർടെക് ചെയ്തു ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പെൺകുട്ടി മരണപ്പെട്ടു. റോഡിൽ കിടന്ന യുവാവിനെ ആംബുലൻസിൽ കയറ്റി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണപെട്ട രണ്ടുപേരും സുഹൃത്തുക്കളാണ്.
There are no comments at the moment, do you want to add one?
Write a comment