Asian Metro News

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി വോട്ടെടുപ്പ് 28 ന്

 Breaking News
  • ഓട്ടോമൊബൈൽ ടെസ്റ്റിംഗ് ലാബുകൾ സുതാര്യതയും ഗുണനിലവാരവും ഉറപ്പുവരുത്തും: മന്ത്രി പൊതുമരാമത്ത് വകുപ്പിന് കീഴിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റീജിയണുകളിൽ വിതരണംചെയ്ത ഓട്ടോമാറ്റിക് മൊബൈൽ ടെസ്റ്റിംഗ് ലാബുകൾ വകുപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പുവരുത്താൻ സഹായിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുവനന്തപുരം പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിന്റെ...
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി വോട്ടെടുപ്പ് 28 ന്

തദ്ദേശ ഉപതിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി വോട്ടെടുപ്പ് 28 ന്
February 27
11:20 2023

സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ്. വോട്ടെണ്ണൽ മാർച്ച് 1 ന് നടത്തും.

സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ  ഉപയോഗിക്കാം.

ഇടുക്കി, കാസർഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 97 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.

വോട്ടർപട്ടിക ജനുവരി 30 ന് പ്രസിദ്ധീകരിച്ചു. ആകെ 1,22,473 വോട്ടർമാർ. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും 3 ട്രാൻസ്‌ജെൻഡറുകളും. പ്രവാസി വോട്ടർപട്ടികയിൽ 10 പേർ.

വോട്ടെടുപ്പിന് 163 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്തിൽ നൂറും തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ പതിന്നാലും കൊല്ലം കോർപ്പറേഷനിൽ നാലും മുനിസിപ്പാലിറ്റികളിൽ രണ്ടും ഗ്രാമപഞ്ചായത്തുകളിൽ നാല്പത്തിമൂന്നും ബൂത്തുകളുണ്ടാവും.

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും.

ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.

വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.

സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഇതിന് അവസരം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ ജില്ലാ അടിസ്ഥാനത്തിൽ:

തിരുവനന്തപുരം     –       കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 12.നിലയ്ക്കാമുക്ക്.

കൊല്ലം         –      കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ 03.മീനത്തുചേരി, വിളക്കുടി  ഗ്രാമപഞ്ചായത്തിലെ 01.കുന്നിക്കോട് വടക്ക്, ഇടമുളക്കൽ ഗ്രാമ പഞ്ചായത്തിലെ 04.തേവർതോട്ടം.

പത്തനംതിട്ട  –      കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 07.അമ്പാട്ടുഭാഗം.

ആലപ്പുഴ      –       തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ 06.തണ്ണീർമുക്കം, എടത്വാ   ഗ്രാമപഞ്ചായത്തിലെ 15.തായങ്കരി വെസ്റ്റ്.

കോട്ടയം       –      എരുമേലി ഗ്രാമപഞ്ചായത്തിലെ 05.ഒഴക്കനാട്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ 09.ഇടക്കുന്നം, കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ 12.വയലാ ടൗൺ, വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ 07.പൂവക്കുളം.

എറണാകുളം –       പോത്താനിക്കാട് ഗ്രാമപഞ്ചായത്തിലെ 11.തായ്മറ്റം.

തൃശ്ശൂർ         –       തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ 04.തളിക്കുളം, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 14.ചിറ്റിലങ്ങാട്.

പാലക്കാട്     –       പാലക്കാട് ജില്ലാ പഞ്ചായത്തിലെ 19. ആലത്തൂർ, ആനക്കര  ഗ്രാമപഞ്ചായത്തിലെ 07.മലമക്കാവ്, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിലെ 17.പാട്ടിമല, തൃത്താല ഗ്രാമപഞ്ചായത്തിലെ 04.വരണ്ടു കുറ്റികടവ്, വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ 01.കാന്തള്ളൂർ.

മലപ്പുറം       –       അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്തിലെ 12.ചക്കിട്ടാമല, തിരുന്നാവായ ഗ്രാമപഞ്ചായത്തിലെ 11.അഴകത്തുകളം, ഊരകം ഗ്രാമപഞ്ചായത്തിലെ 05.കൊടലിക്കുണ്ട്.

കോഴിക്കോട്  –      ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15.കക്കറമുക്ക്.

വയനാട്      –      സുൽത്താൻ ബത്തേരി മുനിസിപ്പൽ കൗൺസിലിലെ 17.പാളാക്കര.

കണ്ണൂർ         –      ശ്രീകണ്ഠപുരം മുനിസിപ്പൽ കൗൺസിലിലെ 23.കോട്ടൂർ, പേരാവൂർ ഗ്രാമപഞ്ചായത്തിലെ 01.മേൽമുരിങ്ങോടി, മയ്യിൽ ഗ്രാമപഞ്ചായത്തിലെ 08.വള്ളിയോട്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment