Asian Metro News

‘പ്രാദേശിക സർക്കാരുകൾ ശക്തിപ്പെടണം’ വേഗത്തിൽ സേവനം ഉറപ്പാക്കണം- മുഖ്യമന്ത്രി

 Breaking News
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...
  • മെഡിക്കൽ കോളേജിൽ ആദ്യമായി ലീനിയർ ഇബസും റേഡിയൽ ഇബസും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലീനിയർ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് (EBUS), റേഡിയൽ എൻഡോബ്രോങ്കിയൽ അൾട്രാസൗണ്ട് മെഷീനുകൾ സ്ഥാപിക്കാൻ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ശ്വാസകോശ കാൻസർ വളരെ നേരത്തെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ നൂതന യന്ത്രങ്ങൾ പൾമണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്....
  • 2.130 കിലോ ഗ്രാം കഞ്ചാവുമായി കഞ്ചാവ് കേസിലെ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ കൊട്ടാരക്കര: നിരവധി മോഷണ കേസുകളിലും, കഞ്ചാവ് കേസുകളിലും പ്രതിയായിട്ടുള്ളതും, കഞ്ചാവ് കേസിൽ കോടതി ശിക്ഷിച്ചിട്ടുള്ളതുമായ മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ(49), തലവൂർ കുര സുഭാഷ് ഭവനിൽ കുര സുഭാഷ് എന്ന് വിളിക്കുന്ന...

‘പ്രാദേശിക സർക്കാരുകൾ ശക്തിപ്പെടണം’ വേഗത്തിൽ സേവനം ഉറപ്പാക്കണം- മുഖ്യമന്ത്രി

‘പ്രാദേശിക സർക്കാരുകൾ ശക്തിപ്പെടണം’ വേഗത്തിൽ സേവനം ഉറപ്പാക്കണം- മുഖ്യമന്ത്രി
February 20
10:13 2023

പ്രാദേശിക വികസന പദ്ധതികൾ ഏറ്റെടുക്കുന്നതിനോടൊപ്പം പ്രാദേശികസർക്കാറുകൾ ശക്തിപ്പെടണമെന്നും വേഗത്തിൽ തന്നെ ജനങ്ങൾക്ക് സേവനം ഉറപ്പാക്കണമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാനതല തദ്ദേശദിനാഘോഷം തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  കേരളത്തിന്റെ വികസന പാതയിലെ നാഴികകല്ലായ ജനകീയാസൂത്രണ പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ വികേന്ദ്രീകരണമാണ് ലക്ഷ്യമിടുന്നത്. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളിൽ നാടിന് ആവശ്യമായത് സമാഹരിച്ച്  പ്രാവർത്തികമാക്കുന്നതിന് തദ്ദേശ സ്വയംഭരണം സ്ഥാപനങ്ങൾ പിന്തുണ നൽകണം. പ്രാദേശിക ഭരണം ശക്തമാവുമ്പോൾ അവയ്ക്ക് പരസ്പര പൂരകത്വം അനിവാര്യമാണെന്നതിനാലാണ് ഏകീകൃത തദ്ദേശ വകുപ്പ് യാഥാർത്യമാക്കിയത്. പ്രാദേശിക പദ്ധതികളുടെ നടത്തിപ്പുകാരായി മാത്രം മാറാതെ തദ്ദേശസ്ഥാപങ്ങൾ സാമൂഹികവും സാമ്പത്തികവുമായ വികാസം കൈവരിക്കാൻ ഉതകുന്ന പുതിയ കാലത്തെ സോഷ്യൽ ഡിസൈൻ സെന്ററുകളാവണം. വികസനത്തിന് ഉതകുന്ന സമീപനമാണ് വേണ്ടത്. തദ്ദേശ സ്ഥാപന അതിർത്തിയിൽ വികസനപദ്ധതികൾ വരുമ്പോൾ അതിന് പൂർണ്ണ പിന്തുണ നൽകണം. ഏകീകൃത മനോഭാവമാണ് ഉണ്ടാവേണ്ടത്. രാജ്യത്ത് ഏറ്റവും കുറവ് ദരിദ്രർ ഉള്ളത് കേരളത്തിലാണ്. 64000 കുടുംബങ്ങളെയാണ് ദരിദ്രരായി കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ ഏതുരീതിയിൽ ഇടപെടണം എന്ന നിർദേശം തദ്ദേശ സ്ഥാപങ്ങൾക്ക് ലഭിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപങ്ങൾ ഏറ്റവും പ്രാധാന്യം നൽകേണ്ട മേഖലയാണ് ഇത്.  സ്വയം തൊഴിൽ ഉൾപ്പെടെ അവസരങ്ങൾ ഉണ്ടാക്കാൻ പ്രത്യേക ശ്രദ്ധ വേണം. തൊഴിലവസരങ്ങൾ കൂട്ടണം. അതിനാണ് തദ്ദേശ തൊഴിൽസഭകൾ പോലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നത്. പ്രദേശത്തിന്റെ പ്രത്യേകതകൾ അറിഞ്ഞു  പ്രവർത്തിക്കാനും അത്തരത്തിലുള്ള മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇടപെടാനും കഴിയണം. പ്രാദേശികമായി  സംരംഭ നൈപുണ്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ തദ്ദേശ സ്ഥാപങ്ങൾക്ക് കഴിയണം.അതിനുള്ള വിവര ശേഖരണം നടത്തണം. ഇതിനനുസരിച്ചു വിദ്യാഭ്യാസ രീതിയിൽ വരെ മാറ്റം വന്നു. പഠിക്കുന്ന കാലത്തുതന്നെ തൊഴിലിന് മാത്രമല്ല അവരെ തൊഴിൽ ദാതാക്കളാക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു. സംരംഭക അനുകൂല അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണ പ്രധാനമാണ്. സംരംഭകന് മനം മടുക്കുന്ന അന്തരീക്ഷം ഉണ്ടാവരുത്.  മാലിന്യ സംസ്ക്കരണം ഏറ്റവും പ്രധാനമാണ്. മാലിന്യ പ്ലാന്റുകൾ ആധുനിക സാങ്കേതിക വിദ്യയും ഉയർന്ന പരിസര ശുചിത്വവും ഉറപ്പാക്കുന്നവയാണ്. ശുദ്ധമായ ജലവും വായുവും ഭക്ഷണവും  ഉറപ്പാക്കാൻ മാലിന്യ സംസ്ക്കരണം ഏറെ പ്രധാനമാണ്.  മാലിന്യ സംസ്‌ക്കരണ പ്ലാന്റുകൾ അനുവദിക്കുമ്പോൾ തദ്ദേശസ്ഥാപങ്ങൾ ചട്ടവും നിയമവും പാലിക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപങ്ങളെ സഹായിക്കാൻ എന്ഫോഴ്സ്മെന്റ് ടീമിന് രൂപം നൽകിയിട്ടുണ്ട് . മാലിന്യ സംസ്ക്കരണത്തിനായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കാളിയാക്കും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.  മാലിന്യ സംസ്ക്കരണം ഇന്ന് ഒരു തൊഴിൽ മേഖല  കൂടിയാണ്. ചെറുകിട സ്വകാര്യ സംരംഭകർക്കും ഈ രംഗത്ത് വലിയ സംഭാവന നൽകാനാവും. ഇത് തദ്ദേശ സ്ഥാപങ്ങൾ മനസിലാക്കി പദ്ധതികൾ ആവിഷ്‌ക്കരിക്കണം.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment