പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ചെങ്ങമനാട് തരകൻസ് ആഡിറ്റോറിയത്തിൽ ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു.

കുന്നിക്കോട് : പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ ചെങ്ങമനാട് തരകൻസ് ആഡിറ്റോറിയത്തിൽ ( കൃഷ്ണകുമാർ നഗർ ) സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ്ജ് മാത്യു ഉദ്ഘാടനം ചെയ്തു. ബിൽഡിംഗ് കരാറുകാർക്ക് ലൈസൻസ് അനുവദിക്കുന്നതോടെ ഇതിൽ ഉറച്ച് നിന്ന് തൊഴിൽ ചെയ്യുന്നവർക്ക് നിയമ പരിരക്ഷയും മറ്റ് കരുതലുകളും സർക്കാർ ഭാഗത്ത് നിന്നും ഉറപ്പാക്കുമെന്ന് ഉദ്ഘാടകൻ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് എൻ അശോകൻ അധ്യക്ഷനായി. പി ജി സജികുമാർ സ്വാഗതം പറഞ്ഞു. എൻ അശോകൻ പതാക ഉയർത്തി. ഇളമ്പൽ കെ തുളസീധരൻ അനുശോചനം പറഞ്ഞു. മികച്ച വിദ്യാർത്ഥികളെ മേലില പഞ്ചായത്ത് പ്രസിഡൻ്റ് താരാ സജികുമാർ ഉപഹാരം നൽകി അനുമോദിച്ചു. മുതിർന്ന കരാറുകാരെ പി ബി സി എ സംസ്ഥാന സെക്രട്ടറി കടയ്ക്കൽ ജെ തുളസി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ആർ ഉദയൻ പ്രവർത്തന റിപ്പോർട്ടും ടി മനോഹരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സി പി ഐ എം കുന്നിക്കോട് ഏരിയ സെക്രട്ടറി എസ് മുഹമ്മദ് അസ്ലം , തുളസി പനംമ്പില , റഷീദ് കുട്ടി , വി ജെ റിയാസ് , ഷൈൻ പ്രഭ ,ഗിരിഷ് തമ്പി എന്നിവർ സംസാരിച്ചു. ഷെഫീക്ക് ആലപ്പാട്ട് നന്ദി പറഞ്ഞു.
There are no comments at the moment, do you want to add one?
Write a comment