4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു.

February 18
12:18
2023
തിരുവനന്തപുരം ∙ അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. 2023–24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024–25ൽ 36 പൈസയും 2025–26ൽ 13 പൈസയും 2026–27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം. റഗുലേറ്ററി കമ്മിഷൻ ഇത് അതേപടി അംഗീകരിക്കില്ല. ഹിയറിങ് നടത്തിയ ശേഷം കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ജൂൺ 26നു നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്ക് നിർദേശങ്ങൾ ബോർഡ് സമർപ്പിച്ചത്. കഴിഞ്ഞ വർഷം 1010.94 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന വർധനയാണ് അനുവദിച്ചത്.
There are no comments at the moment, do you want to add one?
Write a comment