Asian Metro News

സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ

 Breaking News
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...

സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ

സാമൂഹിക പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികൾ മാറി നിൽക്കരുതെന്ന് മന്ത്രി രാധാകൃഷ്ണൻ
February 16
10:15 2023

സാമൂഹിക മാറ്റത്തിന് ഉതകുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിദ്യാർഥികളും യുവജനങ്ങളും മാറി നിൽക്കരുതെന്ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ, പിന്നാക്ക ക്ഷേമ, പാർലമെന്ററികാര്യ, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.  സംസ്ഥാന പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെന്റ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാട് വിദ്യാർഥികൾക്കും യുവജനങ്ങൾക്കും  പകർന്ന് നൽകുക എന്ന ഉദ്ദേശത്തിലാണ് യൂത്ത് ആന്റ് മോഡൽ പാർലമെന്റ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തുല്യതയാണ് നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്ന ഏറ്റവും വലിയ അവകാശം. ആ സുപ്രധാന അവകാശത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ യുവജനങ്ങൾക്ക് കഴിയണം. ജാതിയുടെയും തൊട്ടുകൂടായ്മയുടെയും അംശങ്ങൾ ഇപ്പോഴും നമ്മുടെയൊക്കെ മനസ്സിൽ ഉണ്ടെന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പറഞ്ഞത് ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കിയാലല്ലാതെ നമുക്ക് സമ്പൂർണ സ്വാതന്ത്ര്യം കൈവരില്ല എന്നാണ്. ഏറ്റവും പുതിയ നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് 52 ശതമാനം വരെ അതിദാരിദ്ര്യം ഉള്ള സംസ്ഥാനം സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലുണ്ട്. എന്നാൽ കേരളത്തിലെ അതിദാരിദ്ര്യം 0.7 ശതമാനം മാത്രമാണ്.

പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പ്രവൃത്തിയിൽ ആണ് സംസ്ഥാനം ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.  അങ്ങനെയായാൽ നെഹ്‌റു വിഭാവനം ചെയ്ത  സമ്പൂർണമായി സ്വാതന്ത്രം കിട്ടിയ നാടായി കേരളം മാറുമെന്ന് മന്ത്രി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളുടെ ഉത്തരവാദിത്തം എന്താണ് എന്ന് നാളത്തെ പൗരന്മാരെ പഠിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മതനിരപേക്ഷതയ്ക്ക് ഭീഷണി ഉയരുന്ന കാലത്ത് ബഹുസ്വരത സംരക്ഷിക്കുക എന്ന നിലയിൽ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകേണ്ടതുണ്ട്. കേവലം അഞ്ചു വർഷം കൂടുമ്പോൾ വരുന്ന ഒന്നായി മാത്രം തെരഞ്ഞെടുപ്പിനെ കാണരുതെന്ന് ചടങ്ങിൽ മുഖ്യാതിഥി ആയ കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. യൂത്ത് ആന്റ് മോഡൽ പാർലമെൻറിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം പ്രകടമായതിൽ അഭിനന്ദനം അറിയിച്ച മന്ത്രി സംസ്ഥാന നിയമസഭയിലും കൂടുതൽ സ്ത്രീകൾ എത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കി.

സംസ്ഥാനതല യൂത്ത് ആന്റ് മോഡൽ പാർലമെൻറ് മത്സരത്തിൽ സ്‌കൂൾ വിഭാഗത്തിൽ ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നേടി. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസ് രണ്ടാം സ്ഥാനവും കോഴിച്ചാൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും അടൂർ ഗവൺമെൻറ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ നാലാം സ്ഥാനവും നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്‌കൂൾ അഞ്ചാം സ്ഥാനവും നേടി.

കോളജ് വിഭാഗത്തിൽ മലപ്പുറം ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എജുക്കേഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് രണ്ടാം സ്ഥാനവും കോട്ടയം ബസേലിയസ് കോളജ് മൂന്നാം സ്ഥാനവും എറണാകുളം മഹാരാജാസ് കോളജ് നാലാം സ്ഥാനവും തൃശൂർ കേരളവർമ കോളജ് അഞ്ചാം സ്ഥാനവും നേടി.

സ്‌കൂൾതലത്തിൽ ബെസ്റ്റ് കോർഡിനേറ്ററായി ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സോനാ ജോൺ തെരഞ്ഞെടുക്കപ്പെട്ടു.  കോളേജ് തലത്തിൽ മലപ്പുറം ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചേഴ്‌സ് എഡൂക്കേഷനിലെ മുഹമ്മദ് മുസ്തഫ വി ആണ് ബെസ്റ്റ് കോഡിനേറ്റർ.

സ്‌കൂൾ വിഭാഗത്തിൽ ജാക്വലിനും (സെന്റ് മേരീസ് ജി.എച്ച്.എസ് കാഞ്ഞിരപ്പള്ളി) കോളജ് വിഭാഗത്തിൽ ഡോ. ബിജു തോമസും (ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്) രണ്ടാം സ്ഥാനം നേടി.

വിജയികൾക്ക് ട്രോഫിയും മെമന്റോയും ക്യാഷ് പ്രൈസും മന്ത്രിമാർ വിതരണം ചെയ്തു. ക്വിസ്, ഉപന്യാസ രചന, പ്രസംഗം തുടങ്ങിയ മത്സരങ്ങളിൽ സ്‌കൂൾ,  കോളജ് തലത്തിലെ വിജയികൾക്കും സമ്മാനം വിതരണം ചെയ്തു. സ്‌കൂൾ തലത്തിലും കോളജ് തലത്തിലും ഒന്നാം സ്ഥാനം നേടിയ ടീമുകളുടെ റിപ്പീറ്റ് പെർഫോമൻസ് പഴയ നിയമസഭാ ഹാളിൽ രാവിലെ നടന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment