കൊട്ടാരക്കര : ജനങ്ങളെ കൊള്ളയടിക്കുന്ന ബഡ്ജറ്റ് അവതരിപ്പിച്ച ബാലഗോപാൽ കേരളത്തിന് ശാപമായി മാറിയിരിക്കുകയാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. ജനദ്രോഹ സംസ്ഥാന ബഡ്ജറ്റ് പിണവലിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യമന്ത്രിയുടെ കൊട്ടാരക്കര ഓഫിസിലേക്ക് നടത്തിയ ബിജെപി മാർച്ചിന് ശേഷം പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സെക്രട്ടറി പി സുധീർ. ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ചന്തമുക്കിൽ നിന്നും ആരംഭിച്ച മാർച്ച് പുലമൺ ചുറ്റി ധനകാര്യ മന്ത്രിയുടെ ഓഫിലേക്കുള്ള റോഡിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാറിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉദ് ഘാടനം ചെയ്ത് സംസാരിച്ചു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ വയക്കൽ സോമൻ,
എസ് പ്രശാന്ത് എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് ജില്ല സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ, അഡ്വ മന്ദിരം ശ്രീനാഥ്, രാജേശ്വരി രാജേന്ദ്രൻ, അനിൽ കുമാർ, ബി രാധാമണി, വെറ്റമുക്ക് സോമൻ, അജിമോൻ, എ ജി ശ്രീകുമാർ, വെള്ളിമൺ ദിലീപ്, മോർച്ച പ്രസിഡന്റ് മാരായ വിഷ്ണു പട്ടത്തനം, ശാലിനി രാജീവ്, ജിത്തു ഫിലിപ്പ്, ബബുൽ ദേവ്, മണ്ഡലം പ്രസിഡന്റ്മാരായ അനീഷ് കിഴക്കേക്കര ഷാലു കുളക്കട എന്നിവർ നേതൃത്വം നൽകി.