കൊല്ലം ആർ. റ്റി. ഓ എൻഫോഴ്സ്മെന്റ് കരുനാഗപ്പള്ളി സ്ക്വാഡ് വാഹന പരിശോധനയ്ക്കിടെ വ്യാജ നമ്പറിലുള്ള രണ്ടു കർണാടക രെജിസ്ട്രേഷനിലുള്ള ടോറസ് ലോറികൾ പിടികൂടി. ഡോക്യൂമെന്റസ് ശരിയായിട്ടുള്ള വാഹനത്തിന്റെ നമ്പർ വച്ചാണ് പിടികൂടിയ വാഹനങ്ങൾ കേരളത്തിൽ സർവീസ് നടത്തിയിരുന്നത്. തമിഴ്നാട്ടിൽ നിന്നും മെറ്റലുമായി കരുനാഗപ്പള്ളിക്ക് വന്ന വാഹനങ്ങളുടെ ബോഡി ടൈപ്പ് രൂപമാറ്റം വരുത്തിയത് പരിശോധിച്ചപ്പോഴാണ് വാഹന നമ്പർ മറ്റൊരു വാഹനത്തിന്റെത്താണ് എന്ന് മനസിലായത്. പിടികൂടിയ വാഹനങ്ങളുടെ ചാസ്സിസ് നമ്പറും എൻജിൻ നമ്പറും ഉപയോഗിച്ച് ഒറിജിനൽ രെജിസ്ട്രേഷൻ നമ്പർ കണ്ടെത്തി. ഈ വാഹനങ്ങളുടെ ഡോക്യൂമെൻറ്സ് കാലാവധി 2019 ഇൽ അവസാനിച്ചിരുന്നു. വാഹനങ്ങൾ രണ്ടും ചവറ പോലീസിന് കൂടുതൽ നടപടികൾക്കായി കൈമാറി.ഈ കേസിൽ ഡോക്യൂമെന്റസ് കാലാവധിയുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ചു സർവീസ് നടത്തിയതിനു ഒരു വാഹനത്തിന് 54780 രൂപ വച്ചു രണ്ടു വാഹനങ്ങൾക്കും കൂടി Rs. 109560/- രൂപ പിഴ ചുമത്തി, വ്യാജ നമ്പർ പ്ലേറ്റ് വച്ചു സർവീസ് നടത്തിയതിന് രണ്ടു വാഹനങ്ങളും, ഡ്രൈവർമാരെയും ചവറ പോലീസിന് കൈമാറി. എം. വി. ഐ ദിലീപ് കുമാർ. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എം. വി. ഐ മാരായ കെ. ജയകുമാർ, എസ്. ഷാജിമോൻ എന്നിവരാണ് വ്യാജ വാഹനങ്ങക്കെതിരെ നടപടി എടുത്തത്.
