കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട് & ഗൈഡിന്റെ നേതൃത്വത്തിൽ നിർമിച്ച ഓപ്പൺ ലൈബ്രറിയും, വായനയിടവും കൊട്ടാരക്കര ഡി വൈ എസ് പി . ജി ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു .

ചടങ്ങിൽ സ്കൗട്ട് നേതൃത്വത്തിൽ ഓപ്പൺ ലൈബ്രറിയും വായാനയിടവും നിർമിച്ചു സ്കൂളിന് നൽകിയ പൂർവ്വ വിദ്യാർത്ഥികളെ സ്കൂൾ പി റ്റി എ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഏ ബി ഡാനിയൽ, പി റ്റി ഏ പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, കൗൺസിലർ ജയ്‌സിജോൺ, സ്കൗട്ട് മാസ്റ്റർ രഞ്ചു തരകൻ,, ഗൈഡ് ക്യാപ്റ്റൻ ജിജികോശി, ജാൻസി സക്കറിയ, പൂർവ്വ വിദ്യാർത്ഥികളായ ജെറിൻ, അനന്തകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.