കൊട്ടാരക്കര : സാധാരണക്കാരെയും പാവപ്പെട്ടവരെയും ദ്രോഹിക്കുന്ന ബജറ്റ് അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി കൊട്ടാരക്കരയിൽ ധനമന്ത്രി ബാലഗോപാലന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധയോഗം ബിജെപി സംസ്ഥാന കൗൺസിൽ അംഗം നെടുമ്പന ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര അധ്യക്ഷൻ ആയി. സുരേഷ് അമ്പലപ്പുറം, സുനീഷ് മൈലം, പ്രസാദ് പള്ളിക്കൽ, രാജീവ് കുമാർ, സബിത സതീഷ്, ദീപ താമരക്കുടി, രാജശേഖരൻ,അനിൽ കൈപ്പള്ളിൽ, ഷാജഹാൻ, സജി താമരക്കുടി എന്നിവർ നേതൃത്വം നൽകി
