കൊട്ടാരക്കര : മഹാത്മജിയുടെ രക്തസാക്ഷിത്വദിനത്തിൽ കോൺഗ്രസ്സ് സമാധാന സദസ്സ് സംഘടിപ്പിച്ചു. ഗാന്ധിയൻ സന്ദേശങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഗാന്ധിജിയുടെ 75 – ആം രക്ത സാക്ഷിത്വ ദിനത്തിൽ 75 ദീപം തെളിച്ച് സ്നേഹ സന്ദേശം പകർന്നു. കൊട്ടാരക്കര ഈസ്റ്റ് – വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്. കോശി കെ ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി സി സി സെക്രട്ടറി ബ്രിജേഷ് എബ്രഹാം ഉത്ഘാടനവും, ഡിസിസി സെക്രട്ടറി പി ഹരികുമാർ ഗാന്ധി അനുസ്മരണവും നടത്തി. വി . ഫിലിപ്പ് ആശംസ അറിയിച്ചു. കണ്ണാട്ട് രവി സ്വാഗതവും എസ് എ കരീം നന്ദിയും അറിയിച്ചു.
