വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കിഴക്കേ തെരുവ് സ്വദേശിനി കുവൈത്തിൽ മരിച്ചു

January 30
19:27
2023
കൊട്ടാരക്കര : കുവൈറ്റിൽ വച്ച് ഫർവാനിയ ദജീജിലുള്ള ജോലി കഴിഞ്ഞ് മടങ്ങവേ ബസ്സിൽ കയറുവാൻ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതിവേഗത്തിൽ വന്ന മറ്റൊരു വാഹനം ഇടിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഫർവാനിയ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന കൊട്ടാരക്കര കിഴക്കേ തെരുവ് സ്വദേശിനി അനു ഏബൽ (34) നിര്യാതയായി. കുവൈറ്റ് ലുലു എക്സ്ചേഞ്ച് സെന്ററിൽ കസ്റ്റമർ കെയർ മാനേജർ ആയി ഔദ്യോഗിക ജോലി ചെയ്ത് വരികയായിരുന്നു മരണമടഞ്ഞ അനു. സംസ്കാരം പിന്നീട്. ഭർത്താവ്: ഏബൽ രാജൻ, പിതാവ്: കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടിൽ കെ. അലക്സ് കുട്ടി. മാതാവ്: ജോളികുട്ടി അലക്സ്. മകൻ : ഹാരോൺ ഏബൽ. സഹോദരി: അഞ്ജു ബിജു (സ്റ്റാഫ് നേഴ്സ്, കുവൈത്ത്).
There are no comments at the moment, do you want to add one?
Write a comment