കൊട്ടാരക്കര: തിരുവനന്തപുരം റിസർവ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാൻ എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസ് നടത്തി. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ നടന്ന പരിപാടിയിൽ റിസർവ് ബാങ്ക് ഉദ്യോഗസ്ഥരായ വിനായക മൂർത്തി, രോഹിത് എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ക്വിസ് മൽസരത്തിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ബീന, ലീഡ് ബാങ്ക് മാനേജർ ബിജുകുമാർ, സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഷാജി ലാൽ എന്നിവർ പങ്കെടുത്തു.
