Asian Metro News

നേട്ടങ്ങളുമായി ടൂർ ഫെഡ് പുതിയ പാക്കേജുകൾ ഒരുങ്ങുന്നു

 Breaking News

നേട്ടങ്ങളുമായി ടൂർ ഫെഡ് പുതിയ പാക്കേജുകൾ ഒരുങ്ങുന്നു

നേട്ടങ്ങളുമായി ടൂർ ഫെഡ് പുതിയ പാക്കേജുകൾ ഒരുങ്ങുന്നു
January 21
10:56 2023

കേരളത്തിന്റെ ടൂറിസം മേഖലയിൽ നിന്ന് നേട്ടവുമായി സഹകരണ വകുപ്പും. കൊവിഡ് കാലത്തിന് ശേഷം സഞ്ചാരികൾ കേരളത്തിലേക്ക് എത്തിയതോടെ കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷനും (ടൂർഫെഡ്) കുതിപ്പിന് വഴിയൊരുങ്ങി. കേരളത്തിന്റെ ഉൾനാടൻമേഖലകളിലേക്ക് കൂടുതൽ ടൂർ പാക്കേജുകൾ ഒരുക്കുന്ന ടൂർഫെഡ് ഈ വർഷം 2.97 കോടി രൂപയുടെ ബിസിനസാണ് ഈ വർഷം നടത്തിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ എല്ലാവർക്കും നാടുകാണാനുള്ള അവസരമാണ് തങ്ങളുടെ ആഭ്യന്തര പാക്കേജുകളിലൂടെ ടൂർ ഫെഡ് ഒരുക്കിയിരിക്കുന്നത്. ഇത് മാതൃകപരമായ ബിസിനസ് നേട്ടമാണന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.ടൂറിസം മേഖലയിൽ ഉത്തരവാദിത്തത്തോടെ പദ്ധതികൾ നടപ്പാക്കി വരുന്ന ടൂർ ഫെഡ് കേരളത്തിന്റെ പുതിയ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി പുതിയ പദ്ധതികൾ നടപ്പിലാക്കും. നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ഇടം കണ്ടെത്തുമ്പോൾ മനോഹരമായ കായലുകളും രുചികരമായ ഭക്ഷണങ്ങളും സാംസ്‌കാരിക തനിമയും ഉൾപ്പെടുത്തിയുള്ള പാക്കേജുകളിലൂടെയാണ് ആഭ്യന്തര സഞ്ചാരികൾക്കായി ടൂർ ഫെഡ് പാക്കേജുകൾ. താഴെത്തട്ടുമുലുള്ള ടൂറിസം സൊസൈറ്റികൾ ഇതിൽ പങ്കാളികളാവുന്നുണ്ട്. കേരളത്തിലെ സഹകരണ പ്രസ്ഥാനം പുതിയ മേഖലകളിൽ വിജയകരമായി നീങ്ങുന്നതിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു. ആഭ്യന്തര പാക്കേജുകളും വിദേശ പാക്കേജുകളുമുൾപ്പെടെ ഏകദേശം 60 ടൂർപാക്കേജുകളാണ് ടൂർഫെഡിനിപ്പോൾ ഉള്ളത്. ഉത്തരവാദിത്ത ടൂറിസം, വില്ലേജ് ടൂറിസം, ഫാം ടൂറിസം, കനാൽ ടൂറിസം, കായൽ ടൂറിസം, മൺസൂൺ ടൂറിസം, അഡ്വഞ്ചർ ടൂറിസം എന്നിവയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടുള്ള യാത്രപാക്കേജുകളാണ് ഇതിൽ.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment