കൊല്ലകടവ് : IAG ചാരിറ്റബിൾ ഫൗണ്ടേഷന്റെയും പരുമല ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മണി മുതൽ രണ്ടു മണി വരെ കൊല്ലകടവ് ജംഗ്ഷന് സമീപം മേലേവീട്ടിൽ ടവറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജനറൽ മെഡിസിൻ (ജനറൽ ഫിസിഷ്യൻ വിഭാഗം), മെഡിക്കൽ ഓങ്കോളജി (കാൻസർ രോഗ വിഭാഗം) കാർഡിയോളജി (ഹൃദ്രോഗ വിഭാഗം), ഒഫ്താൽമോളജി (നേത്ര രോഗ വിഭാഗം) എന്നീ വിഭാഗങ്ങൾ പങ്കെടുത്തു. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശ്, വാർഡ് മെമ്പർ ബിജു രാഘവൻ, ബ്ലോക്ക് മെമ്പർ സലീം കെ എം., പരുമല ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ബിൻസു തച്ചിലേത്ത്, ഐഏ ജി ട്രസ്റ്റി ജയിൻ വി ജോൺ എന്നിവർ സംസാരിച്ചു.
