Asian Metro News

സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം, ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം, ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് ഉദ്ഘാടനം, ക്രിസ്മസ് – ന്യൂഇയർ ബമ്പർ നറുക്കെടുപ്പ് ഇന്ന്
January 19
10:02 2023

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും ക്രിസ്മസ് – ന്യൂഇയർ ബമ്പർ ടിക്കറ്റുകളുടെ നറുക്കെടുപ്പും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് നിർവഹിക്കും. ഉച്ചയ്ക്കു രണ്ടിനു തിരുവനന്തപുരം ഗോർഖീഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിദിന നറുക്കെടുപ്പുകൾ തത്സമയം തന്നെ https://www.youtube.com/@ksldsm/streamsഎന്ന യൂട്യൂബ് അക്കൗണ്ടിൽ ലഭ്യമാകും.  https://www.facebook.com/ksldsmഎന്നതാണ് വകുപ്പിന്റെ ഫേസ്ബുക് വിലാസം.

ക്രിസ്മസ് – ന്യൂഇയർ ബമ്പറിനായി 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്. 400 രൂപയാണു ടിക്കറ്റ് വില. ഒന്നാം സമ്മാനം 16 കോടി രൂപയും രണ്ടാം സമ്മാനം ഒരു കോടി വീതം 10 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്കുമാണു ലഭിക്കുക. 10 പരമ്പരകളാണു ഭാഗ്യക്കുറിക്കുള്ളത്. മുൻ വർഷത്തെ ക്രിസ്മസ് – ന്യൂഇയർ ബമ്പറിൽ ആറു പരമ്പരകളാണുണ്ടായിരുന്നത്. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയായും ഇക്കുറി വർധിപ്പിച്ചിരുന്നു.

ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഇത്തവണത്തെ സമ്മർ ബമ്പർ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്.  ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 മാർച്ച് 23ന്.

ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ, പ്രശസ്ത അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവരും പങ്കെടുക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment