2020 ലെ ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു

2020 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചു. അനിൽകുമാർ (രാംദാസ് നഗർ, കുഡ്ലു, കാസർഗോഡ്) ഒന്നാം സ്ഥാനവും ഷിജു വാണി (കരമംഗലത്തു താഴം, കിഴക്കുമുറി, കക്കോടി, കോഴിക്കോട്) രണ്ടാം സ്ഥാനവും പ്രമോദ് പി. വി. (അംബിക, തായിനേരി, പയ്യന്നൂർ, കണ്ണൂർ) മൂന്നാം സ്ഥാനവും നേടി.
പത്ത് പേർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി. ഇജാസ് പുനലൂർ (ഇജാസ് മൻസിൽ, വിളക്ക് വെട്ടം, പുനലൂർ, കൊല്ലം), മണികണ്ഠൻ കോലഴി (ആലുക്കൽ ഹൗസ്, പൂവണി, കോലഴി, തൃശ്ശൂർ), ആൽഫ്രഡ് എം. കെ. (മുരിങ്ങത്തേരി ഹൗസ്, ഖാദിഭവൻ റോഡ്, എരുമപ്പെട്ടി, തൃശൂർ), ദിൽജിത്ത് പി. (പുളിക്കൽ ഹൗസ്, ചെറുതുരുത്തി, തൃശൂർ), അബ് ദുൽ സലീം ടി. എം. (തണ്ടാംകോളിൽ ഹൗസ്, കാതരിയ റോഡ്, എടക്കഴിയൂർ, തൃശൂർ ), ഗോകുൽ ഇ. (എടച്ചാലിൽ, കൊയിലാണ്ടി, കോഴിക്കോട്), രതീഷ് കുമാർ എം. ജെ. (രതീഷ് ഭവൻ, കാഞ്ഞിരംകുളം, തിരുവനന്തപുരം), മധുസൂദനൻ പി.
(ഔർനെസ്റ്റ്, അശ്വതി നഗർ, കണ്ണമ്മൂല, മെഡിക്കൽ കോളേജ്, തിരുവനന്തപുരം), അഞ്ജു അഖിൽ (ഗീതാഞ്ജു, തച്ചോട്, പാറശാല, തിരുവനന്തപുരം), മിലൻ ജോൺ (വടക്കേ മുറിയിൽ, ഗ്രീൻ ലൈൻ, മുക്കാട്ടുകര, തൃശൂർ) എന്നിവരാണ് പ്രോത്സാഹന സമ്മാനത്തിന് അർഹരായത്.
പ്രമുഖ ഫോട്ടോഗ്രാഫറും മലയാള മനോരമ മുൻ പിക്ചർ എഡിറ്ററുമായ ബി. ജയചന്ദ്രൻ ചെയർമാനും ദേശാഭിമാനി മുൻ ചീഫ് ഫോട്ടോഗ്രാഫർ കെ. കെ. രുദ്രാക്ഷൻ, പ്രമുഖ മാധ്യമ പ്രവർത്തകയായ എം. എസ്. ശ്രീകല എന്നിവർ അംഗങ്ങളും ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ചീഫ് ഫോട്ടോഗ്രാഫർ വിനോദ് വി മെമ്പർ സെക്രട്ടറിയുമായ ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 25,000 രൂപ വീതവും സാക്ഷ്യപത്രവും ശില്പവും സമ്മാനമായി ലഭിക്കും. പ്രോത്സാഹന സമ്മാനത്തിന് അർഹരായ 10 പേർക്ക് 2500 രൂപ വീതവും സാക്ഷ്യപത്രവുമാണ് ലഭിക്കുക.
There are no comments at the moment, do you want to add one?
Write a comment