Asian Metro News

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്തവവിരുദ്ധം: മന്ത്രി
January 10
12:12 2023

തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാർത്തകൾ വാസ്തവവിരുദ്ധമാണെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 24%മുതൽ 50%വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 % ആയി കുറച്ചുനൽകുകയാണ് ചെയ്തത്. തിരുവനന്തപുരം കോർപറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്.

കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24% ത്തിൽ നിന്ന് 5% മായി വിനോദനികുതി കുറച്ചിരുന്നു. ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്‌കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതിൽ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12മായി വിനോദനികുതി ഇളവ് നൽകിയിട്ടുണ്ട്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment