Asian Metro News

ബോധവത്കരണ പരിപാടി നടത്തി

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

ബോധവത്കരണ പരിപാടി നടത്തി

ബോധവത്കരണ പരിപാടി നടത്തി
December 19
09:45 2022

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പും, സംസ്ഥാന പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റിയും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ,ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നിയന്ത്രണ നടപടികൾ എന്നീ വിഷയങ്ങളിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്.

തോന്നയ്ക്കലിലെ എ ജെ കോളേജ് ഓഫ് ഫാർമസിയിൽ നടന്ന പരിപാടി ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളർ ഡോ. കെ സുജിത് കുമാർ ഉദ്ഘാടനം ചെയ്തു.

ഫാർമസി മേഖലയിൽ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റി വഹിക്കുന്ന സുപ്രധാന പങ്ക്, ആന്റിമൈക്രോബിയൽ പ്രതിരോധത്തിനെതിരായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നടത്തുന്ന അവബോധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് സൊസൈറ്റി പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ സത്യാ സുന്ദർ എസ്, ഡ്രഗ്‌സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്)  ഗീത എം സി തുടങ്ങിയവർ ക്ലാസ്സെടുത്തു.

എ ജെ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ സുനിൽ കുമാർ ഡി, വിദ്യാർഥികൾ,അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment