കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു.

December 16
12:42
2022
തൃശൂര്‍ : കൊരട്ടിയില്‍ ഓടുന്ന ട്രെയിനില്‍നിന്ന് ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് രണ്ടു യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്. കൊച്ചിയില്‍നിന്ന് മടങ്ങവേ പുലര്‍ച്ചെയായിരുന്നു അപകടം.കൊരട്ടിയിലാണ് യുവാക്കൾക്ക് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവിടെ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരുന്നില്ല. കൊരട്ടിയിലെത്തിയപ്പോൾ ഇരുവരും ട്രെയിനിൽനിന്ന് ചാടി. ഇവരിൽ ഒരാൾ പ്ലാറ്റ്ഫോമിലേക്കു ചാടിയപ്പോൾ തലയടിച്ചു വീഴുകയും രണ്ടാമത്തെയാൾ ചാടിയപ്പോൾ പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീഴുകയുമായിരുന്നെന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചെന്നാണ് റിപ്പോർട്ട്
There are no comments at the moment, do you want to add one?
Write a comment