Asian Metro News

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തി വളർച്ചത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

 Breaking News
  • ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി. ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം...
  • അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യം: മന്ത്രി വീണാ ജോർജ്. അനീമിയ മുക്ത കേരളത്തിന് കൂട്ടായ പ്രയത്നം ആവശ്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ലക്ഷ്യം കൈവരിക്കാൻ ‘വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം’ കാമ്പയിനിലൂടെ 15 മുതൽ 59 വയസുവരെയുള്ള സ്ത്രീകളിൽ അനീമിയ കണ്ടെത്തുകയും ആവശ്യമായവർക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രവർത്തനങ്ങൾ...
  • മുഖ്യമന്ത്രി അനുശോചിച്ചു . സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസറായിരുന്ന എൻ. മോഹൻ ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു....
  • ക‌ൃത്രിമം തടയാൻ സുരക്ഷാ നടപടികൾ നിർദ്ദേശിച്ചതായി ക്ഷേമ ബോർഡ് കേരള പ്രവാസി ക്ഷേമ ബോർഡ് ഹെഡ് ഓഫീസിലെ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കൃത്രിമത്വം കാട്ടി അനധികൃത പെൻഷൻ ലഭിക്കാൻ വഴിവെച്ചതിനെ തുടർന്ന് കൃത്രിമം തടയാനായി സുരക്ഷാ നടപടികൾ സ്വീകരിക്കാൻ കെൽട്രോണിന് നിർദ്ദേശം നൽകിയതായി  ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാൻ...
  • വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി . കേന്ദ്ര സർക്കാരിന്റെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (റെഗുലേഷൻ) ആക്ട് 2021, സറൊഗസി (റെഗുലേഷൻ) ആക്ട് 2021 എന്നിവയനുസരിച്ച് സ്വകാര്യ/ സർക്കാർ സ്ഥാപനങ്ങൾക്ക് വന്ധ്യത ചികിത്സ നടത്തുന്നതിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്.ആക്ടിലെ മാർഗ്ഗനിർദേശമനുസരിച്ച് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് രജിസ്‌ട്രേഷൻ നൽകുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ബോർഡ്...

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തി വളർച്ചത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തി വളർച്ചത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
December 16
08:52 2022

കേരള സ്റ്റാർട്ടപ്പ് മിഷനെ ടൂറിസം വകുപ്പുമായി ബന്ധിപ്പിച്ച് സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ച ത്വരിതഗതിയിൽ ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന മൂന്നാമത് ഹഡിൽ ഗ്ലോബൽ ടെക് സ്റ്റാർട്ടപ്പ് പരിപാടി കോവളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ-ഫോൺ മുഖേനയായിരിക്കും ടൂറിസം വകുപ്പിനേയും സ്റ്റാർട്ടപ്പ് മിഷനേയും ബന്ധിപ്പിക്കുക.  ഇതുവഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും സ്റ്റാർട്ടപ്പ് മിഷൻ പ്രവർത്തനം എത്തിപ്പെടുകയും യുവജനങ്ങൾക്കും സംരംഭകർക്കും പ്രയോജനം ലഭിക്കുകയും ചെയ്യും. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നായ കേരളത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

സ്റ്റാർട്ടപ്പ് മേഖലയിൽ മുമ്പെങ്ങുമില്ലാത്തവിധമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നൈപുണ്യ വികസനത്തിലും സംസ്ഥാന സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷത്തോളം സംരംഭങ്ങൾ സംസ്ഥാനത്ത് ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് പുതിയ എമർജിംഗ് ടെക്‌നോളജി സ്റ്റാർട്ടപ്പ് ഹബ് തുടങ്ങാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ ലോകത്തിന് തന്നെ മാതൃകയായ കേരളം വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ രംഗത്ത് കൂടി ആ നേട്ടം സൃഷ്ടിക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. ആ രീതിയിലുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment