കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നു.

December 15
10:53
2022
ഇടുക്കി: കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ തുടങ്ങിയതോടെ സാവകാശമാണ് ജലനിരപ്പ് ഉയരുന്നത്. ഇന്നലെ വൈകിട്ടാണ് തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് വർദ്ധിപ്പിച്ചത്. സെക്കൻറിൽ 511 ഘനയടിയിൽ നിന്നും 1100 ഘനയടിയായാണ് കൂട്ടിയത്. ജലനിരപ്പ് 140 അടിയിലെത്തിയപ്പോൾ തന്നെ കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.
There are no comments at the moment, do you want to add one?
Write a comment