ട്രെയിൻ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ജനത്തിനു ദുരിതമായി

December 12
10:37
2022
കൊല്ലം ∙ ട്രെയിൻ ഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ജനത്തിനു ദുരിതമായി. തിരുവനന്തപുരത്തേക്കു പോകേണ്ട ട്രെയിൻ യാത്രക്കാരാണ് ഏറെ കഷ്ടപ്പെട്ടത്. ട്രെയിൻ ഇല്ലാതായതോടെ കെഎസ്ആർടിസി ബസുകളിൽ തിരക്കേറി. മിക്ക ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നത്തോടെ ഭൂരിഭാഗം ട്രെയിനുകൾ പുനഃസ്ഥാപിക്കപ്പെടും. തിരുവനന്തപുരം കൊച്ചുവേളി റെയിൽവേ യാഡിലെ എൻജിനീയറിങ് അറ്റകുറ്റപ്പണികൾക്കു വേണ്ടി വൈദ്യുതി തടസ്സപ്പെടുത്തുന്നതിനാൽ ചില ട്രെയിനുകൾ പൂർണമായും ചിലതു ഭാഗികമായും ദിവസങ്ങളായി റദ്ദാക്കിയിരുന്നു. ഇതോടൊപ്പം ചാലക്കുടിക്കും കറുകുറ്റിക്കും ഇടയിൽ പാലത്തിന്റെ ഗർഡർ മാറ്റുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നലെ രാവിലെ 8:30 മുതൽ രാത്രി 10 വരെയും ട്രെയിനുകൾ റദ്ദാക്കിയിരുന്നു. ഇതോടെയാണ് സാഹചര്യം രൂക്ഷമായത്.
There are no comments at the moment, do you want to add one?
Write a comment