Asian Metro News

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും:മന്ത്രി

 Breaking News

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും:മന്ത്രി

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും:മന്ത്രി
December 12
12:10 2022

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ (എസ്.ഐ.എം.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത്  സംസ്ഥാന സ്പെഷ്യൽ എംപ്ലോയീസ് മീറ്റ് ‘സിദ്ധി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസം നൽകുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സ്വയം പര്യാപ്തമാക്കുന്നതിനും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ശാസ്ത്രീയ പരിശീലന ക്രമത്തിലൂടെ വിവിധ തൊഴിലുകളിൽ പുനരധിവസിപ്പിക്കുവാൻ കഴിയുമെന്നത് വസ്തുതയാണ്. ഇങ്ങനെ സമൂഹത്തിലെ സർഗാത്മപൗരത്വത്തിലേക്ക് ഇവരെ ഉയർത്താൻ കഴിയുമെന്നത് വ്യക്തമാണ്. കുട്ടികളുടെ സവിശേഷമായ കരവിരുത്, തൊഴിൽ സന്നദ്ധത, സാമ്പത്തികവും സാമൂഹികവുമായ സ്വാശ്രയത്വം എന്നിവ പൊതു സമൂഹം അറിഞ്ഞിരിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തത്സമയ തൊഴിൽ പ്രവർത്തനം, കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, ജോലി ചെയ്യുന്ന വ്യക്തികളുടെ സംഗമം, ബോധവത്കരണ ക്ലാസ് എന്നിവയാണ് സ്പെഷ്യൽ എംപ്ലോയീസ് മീറ്റിലൂടെ നടത്തുന്നത്.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment