കൊല്ലം∙ എസ്എൻ കോളജിലെ എസ്എഫ്ഐ – എഐഎസ്എഫ് സംഘര്‍ഷത്തിനു പിന്നാലെ, എസ്എഫ്ഐയ്ക്കെതിരെ സിപിെഎ ജില്ലാ നേതൃത്വം പ്രതിഷേധം ശക്തമാക്കി. കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് സിപിെഎ അംഗങ്ങള്‍ പ്രതിഷേധിച്ചു. ഡിസംബർ 14ന് വിപുലമായ പ്രതിഷേധ യോഗം നടത്താനാണ് തീരുമാനം. അതേസമയം, എസ്എന്‍ കോളജില്‍ ലഹരി സംഘമുണ്ടെന്ന് പരസ്പരം പഴിചാരി എസ്എഫ്ഐയും എഐഎസ്എഫും രംഗത്തെത്തി. എസ്എഫ്ഐയ്ക്കൊപ്പമുളള ലഹരി സംഘം രാത്രിയിലും കോളജിലുണ്ടെന്നാണ് എഐഎസ്എഫിന്റെ ആരോപണം. കോളജിലെ സിപിഎമ്മിന്റെ അധ്യാപക സംഘടനയിലുളള ചില അധ്യാപകരും ക്രിമിനലുകളെ വളര്‍ത്തുന്നതായി എഐഎസ്എഫ് ആരോപിച്ചു. എന്നാൽ, എഐഎസ്എഫ് പിന്തുണയ്ക്കുന്ന ലഹരി സംഘമാണ് കോളജിലെ പ്രശ്നക്കാരെന്നാണ് എസ്എഫ്ഐ തിരിച്ചടിച്ചു. പരസ്പരം സംഘടനകള്‍ പഴിചാരുമ്പോള്‍ കോളജ് മാനേജ്മെന്റ് മൗനം പാലിക്കുകയാണ്.