എസ്.എൻ കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം: കൊല്ലത്ത് നാളെ എഐഎസ്എഫിൻ്റെ വിദ്യാഭ്യാസ ബന്ദ്

December 07
19:09
2022
കൊല്ലം: എസ് എൻ കോളേജിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം. സംഘർഷത്തിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ് എഫ് നാളെ കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കും.
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഘർഷം. 30ലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. മർദനത്തിൽ പെണ്കുട്ടികൾക്കടക്കമുള്ളവര്ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 ക്ലാസ് റെപ് സീറ്റുകളിൽ എഐഎസ്എഫ് വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് എഐഎസ്എഫിന്റെ ആരോപണം.
There are no comments at the moment, do you want to add one?
Write a comment