Asian Metro News

വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് മേഖലകളിൽ ഫിൻലാന്റുമായി സഹകരണത്തിന് സാധ്യത

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് മേഖലകളിൽ ഫിൻലാന്റുമായി സഹകരണത്തിന് സാധ്യത

വിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് മേഖലകളിൽ ഫിൻലാന്റുമായി  സഹകരണത്തിന് സാധ്യത
December 06
10:03 2022

പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാർട്ടപ്പ് തുടങ്ങിയ മേഖലകളിൽ കേരളവുമായി സഹകരണത്തിന് മുൻകൈയെടുക്കണമെന്ന് ഫിൻലാന്റിലെ ഇന്ത്യൻ അംബാസിഡർ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.

ഫിന്‍ലാന്റിലെ അറുപതിനായിരത്തോളം ഇന്ത്യക്കാരിൽ നല്ലൊരുഭാഗം മലയാളികളാണെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിൻലാന്റിൽ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറിൽ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യണം.

കേരളത്തിലേക്ക് ഫിൻലാന്റിൽ നിന്നുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഫിൻലാന്റിലെ പ്രധാനപ്പെട്ട ട്രാവൽ ഏജൻസി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കണമെന്നും അംബാസിഡർ താൽപര്യം അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന 20 ഫിനിഷ് കമ്പനികളുമായി ചേർന്ന് തൊഴിലവസരങ്ങൾ ഒരുക്കുന്നതിന് ശ്രമിക്കുമെന്ന് അംബാസിഡർ അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സേവനങ്ങളും ഉൽപ്പന്നങ്ങളും ഫിൻലാന്റിൽ എത്തിക്കാൻ ധാരാളം അവസരങ്ങളുണ്ട്. കേരളത്തിൽ നിന്നുള്ള കമ്പനികൾ ഫിൻലാന്റിൽ വന്ന് അവരുടെ പ്രവർത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ച് ഫിൻലാന്റ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള – ഫിൻലാന്റ് ഇന്നവേഷൻ കോറിഡോർ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാർട്ട് അപ്പുകൾക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡർ  അറിയിച്ചു.

പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫിൻലാന്റിൽ നടന്ന ചർച്ചയുടെ തുടർച്ചയായി അവിടെ നിന്നുള്ള സംഘം കേരളം സന്ദർശിച്ചുവരികയാണ്. ഇതിന്റ ഭാഗമായാണ് അംബാസിഡർ കേരളത്തിലെത്തിയത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിൻലാന്റിലെ സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. അധ്യാപക, വിദ്യാർത്ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസിഡർ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പുമായുള്ള ചർച്ചയുടെ അനുബന്ധമായി തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തിൽ തുടർപ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment