Asian Metro News

കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം:മന്ത്രി

 Breaking News

കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം:മന്ത്രി

കക്ഷിരാഷ്ട്രീയം മറന്ന് വികസന പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണം:മന്ത്രി
December 06
10:07 2022

സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിത പ്രശ്‌നങ്ങൾ പരിഹിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

അമിതമായ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് പാവപ്പെട്ട ജനങ്ങൾക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം നഗരസഭയിലെ മണക്കാട് വാർഡിലെ കരിമഠം കോളനിയിൽ നിർമാണം പൂർത്തിയാക്കിയ 40 ഫ്ലാറ്റുകളുടെ താക്കോൽദാനവും പുതിയ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

പാവപ്പെട്ടവരുടെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്തുന്നതിന് നഗരസഭ വലിയ പ്രാധാന്യമാണ് നൽകുന്നത്. പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം തിരുവനന്തപുരം നഗരസഭാ പരിധിയിൽ 384 ഫ്ലാറ്റുകളാണ് നിർമാണം പൂർത്തിയാക്കിയത്. വികസന പ്രവർത്തനങ്ങളിലെ തുടർച്ചയുടെ നേർസാക്ഷ്യമാണിതെന്നു മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ ഭവന നിർമാണം നടത്തിയ നഗരസഭയും തിരുവനന്തപുരമാണ്.

ദാരിദ്യ ലഘൂകരണ പ്രവർത്തനങ്ങളിലെ മികവിനുള്ള നിതി ആയോഗ് അവാർഡും ഓൺലൈൻ സേവനങ്ങൾ മികച്ച രീതിയിൽ നൽകിയതിനും മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്‌കാരവും നഗരസഭയ്ക്ക് ലഭിച്ചത് കാര്യക്ഷമമായ പ്രവർത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരിമഠത്ത് ഭവന സമുച്ചയ മാതൃകയിൽ 560 വീടുകളും, അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും, അംഗൻവാടി, കമ്മ്യൂണിറ്റിഹാളുകൾ, മാർക്കറ്റ് എന്നിവ നിർമിക്കുക, പ്രദേശത്തെ കുളം പുനരുജ്ജീവിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.  ആദ്യ മൂന്ന് ഘട്ടങ്ങളിലായി 320 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഒരു ബെഡ്റൂം, ഒരു ഹാൾ, ഒരു ടോയിലറ്റ്, ഒരു കിച്ചൺ എന്നിങ്ങനെ 350 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഓരോ ഫ്ലാറ്റും നിർമിച്ചിട്ടുള്ളത്. പണി പൂർത്തിയായ ഫ്ലാറ്റുകളിൽ  കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും  ഉറപ്പാക്കിയിട്ടുണ്ട്.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലിം, നാഗരാസൂത്രണ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ ജിഷ ജോൺ, നികുതി അപ്പീൽ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്‌സൺ സിന്ധു വിജയൻ, മണക്കാട് വാർഡ് കൗൺസിലർ കെ. കെ. സുരേഷ്, പ്രൊജക്റ്റ് ഓഫിസർ ജി എസ് അജികുമാർ, സൂപ്രണ്ടിങ് എൻജിനീയർ അജിത്കുമാർ ജി. എസ് തുടങ്ങിയവർ പ്രസംഗിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment