Asian Metro News

നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി

 Breaking News
  • ഡോ ഷഹനയുടെ ആത്മഹത്യ; രണ്ടാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ. കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ്...
  • നവകേരള ബസിന് നേരെ കറുത്ത ഷൂ എറിഞ്ഞ് കെഎസ്‌യു പ്രതിഷേധം നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു നീക്കി. കറുത്ത ഷൂ ആണ് കെഎസ്‌യു പ്രവർത്തകർ എറിഞ്ഞത്. ആദ്യം പെരുമ്പാവൂരിൽ കരിങ്കൊടി പ്രതിഷേധമായിരുന്നു. പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം...
  • 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 12 ന് സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഡിസംബർ 12 നു ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ   എ ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതൽ വൈകുന്നേരം 6  വരെയാണ്. സമ്മതിദായകർക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി...
  • രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് ബിനോയിയെ സെക്രട്ടറിയായി സംസ്ഥാന എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തതെന്ന് ഡി. രാജ അറിയിച്ചു. 28 ന് സംസ്ഥാന കൗൺസിൽ ചേരുമെന്നും എക്സിക്യൂട്ടീവ് തീരുമാനത്തിന് അവിടെ...
  • ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി ശബരിമല ദർശന സമയം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂർ കൂടി നീട്ടി. പുലർച്ചെ 3 മണിക്ക് തുറക്കുന്ന ക്ഷേത്ര നട ഉച്ചക്ക് 1 മണിക്ക് അടയ്ക്കും. വൈകുന്നേരം 3 മണിക്ക് തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടയ്ക്കും. ദേവസ്വം ബോർഡ് തീരുമാനം അയ്യപ്പ ഭക്തരുടെ അഭ്യർത്ഥനയെ മാനിച്ചെന്ന് തിരുവിതാംകൂർ...

നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി

നവകേരള സൃഷ്ടിക്കായി വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി
November 30
11:25 2022

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാകുന്നതിനായുള്ള ശിൽപ്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം ലയോള കോളേജിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്ര അവബോധമുള്ള സാങ്കേതിക നേട്ടങ്ങൾക്ക് ശ്രമിക്കുന്ന സമൂഹമായി കേരളം മാറണം.പ്രാഥമിക വിദ്യാഭ്യാസത്തിൽ കേരളം നേടിയ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിലും ഉണ്ടാകണം.സംസ്ഥാന ബജറ്റിൽ  1000 കോടിയോളം രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലക്ക് നീക്കി വെച്ചിരിക്കുന്നത്.മേഖലയുടെ പരിഷ്‌ക്കരണത്തിന് മൂന്ന് കമ്മീഷനുകളെ  സർക്കാർ നിയോഗിച്ചു. കമ്മീഷനുകളുടെ നിർദേശമനുസരിച്ച് കരിക്കുലം കാലാനുസൃതമായി പരിഷ്‌ക്കരിക്കേണ്ടതുണ്ട്.

 പഠന പ്രക്രിയ സർഗാത്മകവും സ്വച്ഛന്ദവുമായി മാറണം. സ്വയം പഠനം, അനുഭവങ്ങളിലുടെയുള്ള പഠനം എന്നിവ സിലബസിന്റെ ഭാഗമാകണം. അദ്ധ്യാപക കേന്ദ്രീകൃതമാകാതെ ക്ലാസ് മുറികളെ സംവാദാത്മകമാക്കാൻ കഴിയേണ്ടതുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് അക്കാദമിക സമൂഹം അഭിസംബോധന ചെയ്യേണ്ട പ്രധാന വിഷയമാണ്. സൈദ്ധാന്തിക അറിവുകളെ പ്രായോഗികമാക്കി സംരഭങ്ങളിലേക്കും ഉൽപ്പാദന യൂണിറ്റുകളിലേക്കും മാറ്റുവാൻ കഴിയുന്ന രീതിയിൽ വിദ്യാർത്ഥികളെ മാറ്റാൻ കഴിയണം. സർഗശേഷിയും സ്വതന്ത്ര ചിന്തയുമുള്ള സാമൂഹിക ജീവികളായി വിദ്യാർത്ഥികളെ രൂപപ്പെടുത്താൻ കഴിയുന്ന കരിക്കുലമാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സ്വന്തം അഭിരുചികൾക്കനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാനും പഠിക്കുവാനും കഴിയണം. നൈപുണ്യ കോഴ്‌സുകളും ഗവേഷണ താൽപ്പര്യവും സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലാണ് നാല് വർഷ ബിരുദ കോഴ്‌സുകൾ സർവകലാശാലകൾ ആരംഭിക്കേണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്‌സുമുൾപ്പെടെ പുതുതലമുറ കോഴ്‌സുകളും ഗണിത ശാസ്ത്രത്തോടാപ്പം സംഗീതവും പഠിക്കുവാൻ കഴിയുന്ന വിശാലമായ സങ്കൽപ്പത്തിൽ അക്കാദമിക സാഹചര്യം മാറണം.

ഓരോ സർവകലാശാലക്കും  അവരുടെ സാഹചര്യങ്ങൾക്കനുസരിച്ച് കോഴ്‌സുകൾ രൂപകൽപ്പന ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടാകും. മൂന്ന് വർഷം കഴിയുമ്പോൾ കോഴ്‌സ് പൂർത്തീകരിക്കുന്നതിനോടൊപ്പം നാല് വർഷം പൂർത്തിയാകുന്നവർക്ക് ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് രണ്ടാം വർഷ ലാറ്ററൽ എൻട്രിയും അനുവദിക്കുന്നതിനെക്കുറിച്ച് ശിൽപ്പശാല ചർച്ച ചെയ്യും. നാല് വർഷ കോഴ്‌സിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് ഗവൺമെന്റും മാനേജ്‌മെന്റുകളും മുൻകൈയെടുക്കണം കേരളത്തിൽ നിന്നും വിദേശ സർവകലാശാലകളിലേക്കു പഠനത്തിനായി പോകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനക്കുള്ള ഘടകങ്ങളും ചർച്ച ചെയ്യേണ്ടതുണ്ട്. അദ്ധ്യാപകരുടെ തൊഴിൽ സമയമുൾപ്പെടെ ബുദ്ധിമുട്ടുകളില്ലാതെ നടപ്പിലാക്കാൻ കഴിയും. ഉന്നതവിദ്യാഭ്യാസമേഖല പരിഷ്‌ക്കാരങ്ങൾ വിദ്യാർഥി, അദ്ധ്യാപക സമൂഹങ്ങളുൾപ്പെടെയുള്ള വരുമായി വിശദമായ ചർച്ചകൾക്ക് ശേഷം അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ.കെ എൻ. ഗണേഷഅ, ഡോ. സുരേഷ് ദാസ്, ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസമായി നടക്കുന്ന ശിൽപ്പശാല നാളെ (നവംബർ 30) ന് സമാപിക്കും.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment