Asian Metro News

യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

 Breaking News
  • കേരളത്തിന്റെ ശുചീകരണ സൈന്യമാണ് ഹരിതകർമസേന: മന്ത്രി സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും   നിലനിർത്തിക്കൊണ്ട് കേരളത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ്മസേനയെന്ന് തദ്ദേശസ്വയംഭരണ  മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു തിരുവനന്തപുരം കരിമഠം കോളനിയിലെത്തി ഹരിത കർമസേന അംഗങ്ങളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണക്കാട് വാർഡിലെ 15 പേരടങ്ങുന്ന ഹരിതകർമസേനയിൽ ഓരോ അംഗങ്ങളും പതിനായിരം...
  • പെരിയ ദേശീയപാതയിൽ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവിനു ദാരുണന്ത്യം. കാസർകോട്: പെരിയ ദേശീയപാതയിൽ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവിനു ദാരുണന്ത്യം. ഒപ്പം ഉണ്ടായിരുന്ന വനിത സുഹൃത്തിന് ഗുരുതര പരിക്ക്. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുല്ലൂർ തടം സ്വദേശി കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര...
  • കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം : കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600...
  • ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും...
  • സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി; ഗതാഗത മന്ത്രി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ്31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത്...

യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

യൂത്ത് പാർലമെന്റ് മികച്ച ജനാധിപത്യ മാതൃക: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
November 19
13:31 2022

സാമൂഹിക നീതി ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന യൂത്ത്,  മോഡൽ  പാർലമെന്റുകൾ മികച്ച ജനാധിപത്യ മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭിപ്രായപ്പെട്ടു. യൂത്ത്-മോഡൽ പാർലമെന്റ് മൽസര വിധികർത്താക്കൾക്കുള്ള ഏകദിന പരിശീലന ഉദ്ഘാടനം തിരുവനന്തപുരത്തെ ഐ  എം ജി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്ററി രംഗം മികച്ചതാക്കാൻ പരിശീലനമാവശ്യമാണ്. സ്‌കൂൾ, കോളേജ്  വിദ്യാർഥി പ്രതിനിധികളുൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകണം. ജനാധിപത്യപരമായി തീരുമാനമെടുക്കുന്നതോടൊപ്പം ആവശ്യമായ വിഷയങ്ങളിൽ വിദഗ്ദ്ധ ഉപദേശം നേടാൻ ജനപ്രതിനിധികൾ തയ്യാറാകണം. ക്രിയാത്മകമായ പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ സഹായിക്കും. നിയമ നിർമാണ സഭകൾ നിർമിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ ധർമം. അവയുടെ ശരിതെറ്റുകൾ ജുഡീഷ്യറിയും ജനങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന് മാധ്യമങ്ങളും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ അടിസ്ഥാനതത്വങ്ങളിൽ ഉറച്ചു നിന്ന് ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ കഴിയുക എന്ന ദൗത്യം നിയമ നിർമാണ സഭകൾക്കുണ്ട്. ഇതിന് സഹായകമാകുന്ന രീതിയിൽ യുവതലമുറയെ മാറ്റുക എന്ന ദൗത്യമാണ് യൂത്ത് പാർലമെന്റ് വിധികർത്താക്കൾക്കുള്ളതെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 60 കോളേജ് അദ്ധ്യാപകരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഡോ. ബിവീഷ് യുസി സ്വാഗതവും ബോർഡ് ഓഫ് ഗവേണൻസ് അംഗം എസ്. ആർ. ശക്തിധരൻ ആശംസയുമർപ്പിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment