ലോക മണ്ണ് ദിനം: സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങൾ

ഭൂവിഭവത്തിന്റെ മാഹാത്മ്യം പുതുതലമുറയിലെ വിദ്യാർഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.പെയിന്റിംഗ്,ഉപന്യാസ രചന( മലയാളം,ഇംഗ്ലീഷ്) വിഭാഗങ്ങളിലാണ് മത്സരങ്ങൾ. നവംബർ 29 ന് തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സംസ്ഥാന സോയിൽ മ്യൂസിയത്തിൽ എൽ.പി, യുപി, ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്കുള്ള പെയിന്റിങ്, വാട്ടർകളർ മത്സരം രാവിലെ 9.30 ന് നടക്കും.
ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കുള്ള ഉപന്യാസ രചന(മലയാളം/ഇംഗ്ലീഷ്) ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെയും നടക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ 28ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗൂഗിൾ ഫോം (https://forms.gle/ueh4WcASENBMfTxdA) വഴിയോ നേരിട്ടോ പേരുകൾ രജിസ്റ്റർ ചെയ്യണം. മത്സരത്തിനായി 29 ന് സംസ്ഥാന സോയിൽ മ്യൂസിയത്തിൽ തിരിച്ചറിയൽ രേഖയുമായെത്തണം.
നവംബർ 16 മുതൽ 29 വരെ കേരളത്തിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹൈസ്‌ക്കൂൾ മുതൽ കോളേജ്തലം വരെയുള്ള വിദ്യാർഥികൾക്കായി ഭക്ഷ്യപോഷണത്തിനായി മണ്ണ് എന്ന വിഷയത്തെ ആസ്പദമാക്കി മോബൈൽ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾക്ക് ഒരു ഫോട്ടോ ഗൂഗിൾ ഫോം (https://forms.gle/kmoxpSqgzW26Ps1g6) വഴി അപ്‌ലോഡ് ചെയ്യാം.
മത്സരങ്ങളിൽ വിജയികളാകുന്ന ഒന്നു രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും,ഡിസംബർ 5-ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല മണ്ണ് ദിനാഘോഷ ചടങ്ങിൽ സമ്മാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പെയിന്റിംഗ്, ഫോട്ടോ എന്നിവയുടെ പ്രദർശനവും ഇതോടൊപ്പം നടക്കും.
There are no comments at the moment, do you want to add one?
Write a comment