കാർ മോഷണക്കേസിൽ പ്രതി അറസ്റ്റിൽ

പൂയപ്പളളി : കാർ മോഷണക്കേസിൽ യുവാവിനെ പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. പരുത്തിയറ പുല്ലാഞ്ഞിക്കാട് ലാൽശ്രീയിൽ ശശിധരൻ മകൻ ശ്രീലാൽ ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയാണ് ഇയാൾ കാർ മോഷ്ട്ടിച്ചത്. മുഹമ്മദ് റാഷിദിന്റെ ഉടമസ്ഥതയിൽ ഉള്ള ഫോർഡ് കാർ അരവിന്ദ് എന്നയാൾക്ക് വിൽക്കാൻ ഇടനില നിന്നത് ശ്രീലാൽ ആയിരുന്നു. അരവിന്ദിന്റെ സുഹൃത്തായ വാളിയോടുള്ള രതീഷിന്റെ വീട്ടിൽ നിന്നുമാണ് ശ്രീലാൽ കാർ മോഷ്ടിച്ചത്. ഇയാളെ പാലക്കാട് നിന്നുമാണ് പൂയപ്പളളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കാർ മേട്ടുപ്പാളയത്ത് വിൽപ്പന നടത്തിയതായി മനസിലാക്കുകയും കാർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം പൂയപ്പള്ളി എസ്.എച്ച്.ഒ ബിജു എസ്.ടി, എസ്.ഐ അഭിലാഷ് എ ആർ, എസ്.ഐ സജി ജോൺ, എസ്.ഐ ഉണ്ണികൃഷ്ണ പിള്ള, സി.പി.ഒ ബിനു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
There are no comments at the moment, do you want to add one?
Write a comment