Asian Metro News

തൊഴിൽ സഭയ്ക്ക് ഉജ്വല തുടക്കം

 Breaking News
  • നഗരസഭകളിൽ 99 യുവ പ്രൊഫഷണലുകളെ നിയമിക്കും നഗരങ്ങളിലെ ശുചിത്വ-മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കോർപറേഷനുകളിൽ രണ്ടുവീതവും, മുൻസിപ്പാലിറ്റികളിൽ ഒന്നുവീതവും ആളുകളെയാണ് നിയോഗിക്കുക. ഇങ്ങനെ ആകെ 99 യുവ പ്രൊഫഷണലുകളെയാണ് നിയമിക്കാൻ ലക്ഷ്യമിടുന്നത്. ബി...
  • സംസ്ഥാന കായിക മേളക്ക് വിപുലമായ സൗകര്യങ്ങൾ സജ്ജം: മന്ത്രി വി ശിവൻകുട്ടി അറുപത്തി നാലാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിൽ വച്ച് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നാല് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് തലസ്ഥാന നഗരി കായികോത്സവത്തിന്...
  • വർക്ക് നിയർ ഹോമുകൾ വൈവിധ്യ തൊഴിലുകളെ സ്വീകരിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ ഐടിക്കു പുറമേ വൈവിധ്യങ്ങളായ മറ്റു തൊഴിൽ മേഖലകളേയും സ്വീകരിക്കുന്നതാകണം വർക്ക് നിയർ ഹോം പദ്ധതിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സംസ്ഥാന സർക്കാർ വിഭാവനം ചെയ്തു നടപ്പാക്കുന്ന വർക്ക് നിയർ ഹോമുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖരെ...
  • മിൽമ പാലിൻ്റേയും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവിൽ വന്നു തിരുവനന്തപുരം: മിൽമ പാലിനും പാൽ ഉത്പന്നങ്ങളുടേയും വില വർധന നിലവൽ വന്നു. ലിറ്ററിന് ആറ് രൂപയാണ് പാലിന് കൂടിയത്. അരലിറ്റർ തൈരിന് 35 രൂപയാകും പുതിയ വില. ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ പാൽ ലിറ്ററിന് എട്ട് രൂപ 57 പൈസ കൂട്ടണമെന്നായിരുന്നു...
  • വിദ്യാർഥികളിൽ ശാസ്ത്രബോധവും യുക്തി ചിന്തയും വളരണം: മന്ത്രി ഡോ.ആർ ബിന്ദു വൈജ്ഞാനിക അന്വേഷണത്തിലൂടെ ശാസ്ത്രബോധവും യുക്തിചിന്തയും വിദ്യാർഥികളിൽ രൂപപ്പെടണമെന്ന്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു  അഭിപ്രായപ്പെട്ടു. സൈറ്റക് – സയന്റിഫിക് ടെമ്പർമെന്റ് ആൻഡ് അവയർനസ് ക്യാമ്പയിൻ എന്ന പേരിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് മൂന്നുമാസം നീളുന്ന  സ്‌കൂൾ വിദ്യാർഥികൾക്കായുള്ള  സന്ദർശന...

തൊഴിൽ സഭയ്ക്ക് ഉജ്വല തുടക്കം

തൊഴിൽ സഭയ്ക്ക് ഉജ്വല തുടക്കം
September 21
10:34 2022

യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെനേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ കെ ഡിസ്‌കിൻറെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. 9 തൊഴിൽദായകരാണ് കൗൺസിലിംഗിനായി എത്തിയത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സാധ്യതകളെയും സംരംഭങ്ങളെയും കുറിച്ച് തൊഴിൽ സഭാ അംഗങ്ങൾ ചർച്ച ചെയ്തു. ഒരേ അഭിരുചിയുള്ളവർ ചേർന്ന് തൊഴിൽ ക്ലബ്ബുകളും രൂപീകരിച്ചു.

സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൊഴിലവസരം വർധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റേത് ബദൽ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച്, തൊഴിൽ സാധ്യകൾ കൂട്ടി, വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ ഇടപെടലാണ് തൊഴിൽസഭയെന്നും മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment