Asian Metro News

മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, മൂന്നു വീടുകൾകൂടി പൂർണമായി തകർന്നു

 Breaking News
  • കൊല്ലം താന്നിയിൽ വാഹനപകടം: മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കൊല്ലം: താന്നിയിൽ വാഹനപകടം. മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂർ സ്വദേശികളായ അൽ അമീൻ, മാഹിൻ, സുധീർ എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍...
  • സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച
    പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
    തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (20-8-2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. ഓഗസ്റ്റ് 24-ാം തീയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബര്‍...
  • കോഴിക്കോട് മെഡിക്കൽ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോർജ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനനങ്ങൾക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവർത്തനങ്ങൾക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കൽ കോളേജിൽ...
  • ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍  തുടക്കമായി.  26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് 11...
  • പത്മശ്രീയെക്കാളും സന്തോഷം നൽകുന്ന പുരസ്‌കാരം: ജയറാം പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കർഷക അവാർഡ് സ്വീകരിച്ചുകൊണ്ട് നടൻ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീർത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയിൽ താമസിക്കുമ്പോൾ 25 വർഷത്തിനു മുൻപ് തന്നെ നൂറുമേനി വിളവ് നേടാൻ കഴിഞ്ഞു. പെരുമ്പാവൂരിലെ...

മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, മൂന്നു വീടുകൾകൂടി പൂർണമായി തകർന്നു

മഴക്കെടുതി: 5168 പേരെ മാറ്റിപ്പാർപ്പിച്ചു, മൂന്നു വീടുകൾകൂടി പൂർണമായി തകർന്നു
August 04
09:15 2022

മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 5168 പേരെ സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. 178 ദുരിതാശ്വാസ ക്യാംപുകൾ ഇതിനായി തുറന്നു. മൂന്നു വീടുകൾ കൂടി ഇന്നു (03 ഓഗസ്റ്റ്) പൂർണമായും 72 വീടുകൾ ഭാഗീകമായും തകർന്നു. ഇതോടെ കഴിഞ്ഞ ഞായറാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തു പൂർണമായി തകർന്ന വീടുകളുടെ എണ്ണം 30 ആയി. 198 വീടുകൾക്കു ഭാഗീക നാശനഷ്ടവുമുണ്ടായി.
തൃശൂരിലാണ് ഏറ്റവും കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 37 ക്യാംപുകളിലായി 1451 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേർ കഴിയുന്നുണ്ട്. പത്തനംതിട്ടയിൽ 32 ക്യാംപുകളിലായി 645 പേരെയും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 167 പേരെയും കോട്ടയത്ത് 36 ക്യാംപുകളിലായി 783 പേരെയും മാറ്റിപ്പാർപ്പിച്ചു.
ഇടുക്കിയിൽ തുറന്ന ഏഴു ദുരിതാശ്വാസ ക്യാംപുകളിലേക്ക് 128 പേരെ മാറ്റിപ്പാർപ്പിച്ചു. എറണാകുളത്ത് 19 ക്യാംപുകളിൽ 687 പേരുണ്ട്. പാലക്കാട് മൂന്നു ക്യാംപുകളിലായി 57 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 58 പേരെയും കോഴിക്കോട് 10 ക്യാംപുകളിലായി 429 പേരെയും വയനാട് 13 ക്യാംപുകളിലായി 572 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 105 പേരെയും കാസർകോഡ് ഒരു ക്യാംപിൽ 45 പേരെയും മാറ്റിപ്പാർപ്പിച്ചു.
കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓരോ വീടുകളാണ് ഇന്നു (03 ഓഗസ്റ്റ്) പൂർണമായി തകർന്നത്. തിരുവനന്തപുരം – 10, കൊല്ലം – 6, പത്തനംതിട്ട – 12, ആലപ്പുഴ – 8, ഇടുക്കി – 2, എറണാകുളം – 7, തൃശൂർ – 13, പാലക്കാട് – 1, മലപ്പുറം – 2, കോഴിക്കോട് – 4, വയനാട് – 6, കാസർകോഡ് – 1 എന്നിങ്ങനെയാണു വിവിധ ജില്ലകളിൽ ഭാഗീകമായി തകർന്ന വീടുകളുടെ എണ്ണം.
സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ഭാഗമായി നൽകിയ റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നാളെ (ഓഗസ്റ്റ് 04) ഓറഞ്ച് അലേർട്ട് ആയിരിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആന്ധ്രാപ്രദേശിനും വടക്കൻ തമിഴ്നാടിനും സമീപത്തായി മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ ഓഗസ്റ്റ് ഏഴു 7 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും (ഓഗസ്റ്റ് 03, 04) വരെയും കർണാടക തീരങ്ങളിൽ ഇന്നു മുതൽ ഓഗസ്റ്റ് അഞ്ചു വരെയും മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment