Asian Metro News

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ഓഗസ്റ്റ് 5ന്: മന്ത്രി

 Breaking News
  • കേരളത്തിന്റെ ശുചീകരണ സൈന്യമാണ് ഹരിതകർമസേന: മന്ത്രി സാമൂഹിക പ്രതിബദ്ധതയും സത്യസന്ധതയും   നിലനിർത്തിക്കൊണ്ട് കേരളത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിക്കുന്നവരാണ് ഹരിതകർമ്മസേനയെന്ന് തദ്ദേശസ്വയംഭരണ  മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു തിരുവനന്തപുരം കരിമഠം കോളനിയിലെത്തി ഹരിത കർമസേന അംഗങ്ങളെ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മണക്കാട് വാർഡിലെ 15 പേരടങ്ങുന്ന ഹരിതകർമസേനയിൽ ഓരോ അംഗങ്ങളും പതിനായിരം...
  • പെരിയ ദേശീയപാതയിൽ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവിനു ദാരുണന്ത്യം. കാസർകോട്: പെരിയ ദേശീയപാതയിൽ പെരിയയിൽ കാറും ബസും കൂട്ടിയിടിച്ച് യുവാവിനു ദാരുണന്ത്യം. ഒപ്പം ഉണ്ടായിരുന്ന വനിത സുഹൃത്തിന് ഗുരുതര പരിക്ക്. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുല്ലൂർ തടം സ്വദേശി കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര...
  • കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം : കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കാനായെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇതിനായി 2000 കോടി വകയിരുത്തി. തനതു വരുമാനം വർധിച്ചു. ഈ വർഷം 85000 കോടി ആകും. ഇന്ത്യയിൽ ഏറ്റവും വിലക്കുറവ് ഉള്ള സംസ്ഥാനമായി കേരളം മാറി. റബർ കർഷകർക്കുള്ള സബ്‌സിഡി വിഹിതം 600...
  • ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിക്കു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. കുറ്റ്യാട്ടൂരിലെ വീട്ടിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കാറിൽ വരുമ്പോഴായിരുന്നു അപകടം. മരിച്ച രണ്ടുപേരും...
  • സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31വരെ നീട്ടി; ഗതാഗത മന്ത്രി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ്31 വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു.കോവിഡ് പശ്ചാത്തലത്തിൽ സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നൽകിയ കാലാവധി അവസാനിക്കുകയാണ്. അധ്യയന വർഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതൽ സമയമെടുക്കുന്നത്...

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ഓഗസ്റ്റ് 5ന്: മന്ത്രി

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ഓഗസ്റ്റ് 5ന്: മന്ത്രി
August 04
09:17 2022

ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട ആദ്യ അലോട്ട്‌മെൻറും സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റും 2022 ഓഗസ്റ്റ് 5 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒന്നാം അലോട്ട്‌മെന്റിന്റെ പ്രവേശനം ഓഗസ്റ്റ് 5 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് ഓഗസ്റ്റ് 16, 17 തീയതികളിൽ പ്രവേശനം നടത്തും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 22 ന് പ്രസിദ്ധീകരിക്കും. പ്രവേശനം ഓഗസ്റ്റ് 24 ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മികവിനായുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഖാദർ കമ്മിറ്റി ശുപാർശകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് എന്നിവ ഏകോപിപ്പിച്ച് ഡയറക്ടറേറ്റ് ഓഫ് ജനറൽ എഡ്യൂക്കേഷൻ (ഡി.ജി.ഇ) സൃഷ്ടിച്ചു. നിലവിൽ മൂന്നു ഡയറക്ടറേറ്റുകളും ഡി.ജി.ഇ യുടെ നിയന്ത്രണ പരിധിയിലാണ്. 12-ാം ക്ലാസ് വരെയുള്ള സ്‌കൂളുകളുടെ സ്ഥാപന മേധാവിയായി ഹയർസെക്കൻഡറി പ്രിൻസിപ്പലിനെയും ഈ സ്‌കൂളിലെ ഹൈസ്‌കൂൾ ഹെഡ്മാസ്റ്ററെ വൈസ് പ്രിൻസിപ്പലായും നിയമിക്കും. ഇതനുസരിച്ച് കെ.ഇ.ആർ -ൽ നിയമ/ചട്ട ഭേദഗതിയും വരുത്തിയിട്ടുണ്ട്.
ഏകോപിത സെക്കൻഡറി സ്‌കൂളിലെ സ്ഥാപനമേധാവിയായി മാറിയ ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ തൊഴിൽഭാരം ലഘൂകരിക്കുന്നതിനായി അധ്യയനം 8 പിരീഡ് ആയി നിജപ്പെടുത്തിയിട്ടുണ്ട്. അധികം പിരീഡുകൾ കൈകാര്യം ചെയ്യുന്നതിന് ദിവസ വേതനത്തിൽ അധ്യാപകരെ നിയോഗിക്കുന്നതിന് ഭരണാനുമതി നൽകുകയും ചെയ്തു. ഏകോപനം പൂർണ്ണതയിൽ എത്തിക്കുന്നതിനുള്ള സ്‌പെഷ്യൽ റൂൾ അടക്കം വികസിപ്പിക്കുന്നതിന് നിർദേശം സമർപ്പിക്കാൻ ഏകീകരണത്തിനായി ഒരു കോർ കമ്മിറ്റിയെ സി-മാറ്റ് കേരളയുമായി ബന്ധപ്പെടുത്തി രൂപീകരിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിക്കപ്പെട്ടാൽ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment